‘ചന്ദ്രലേഖ’യിലെ കോണ്ടസ ഡബ്‌സ്മാഷ് കയ്യിലുണ്ടോ? കാത്തിരിക്കുന്നു കിടിലന്‍ സമ്മാനം

ചന്ദ്രലേഖ എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഇന്നസെന്‍റും മോഹന്‍ലാലും തമ്മിലുള്ള കോണ്ടസ ഡയലോഗുകള്‍ ആരും മറന്നു കാണില്ല. എന്നാല്‍ കോണ്ടസ രംഗം ഡബ്സ്മാഷ് ചെയ്യുന്നവര്‍ക്ക് കിടിലന്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് അപ്പാനി ശരതും ടീമും. സംഗതി മറ്റൊന്നുമല്ല ശരത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചന്ദ്രലേഖയില്‍ കോണ്ടസ പരാമര്‍ശം വരുന്ന ഡയലോഗുകളുടെ ഡബ്സ്മാഷ് നടന്‍ ശരത് കുമാറിന്‍റെയോ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ പേജിലോ ഷെയര്‍ ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ […]

അപ്പാനി രവിയായി തിളങ്ങിയ ശരത് കുമാര്‍ തമിഴിലേക്ക്

സാധാരണ മലയാളചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. അവരില്‍ ഓരോരുത്തരും തങ്ങളുടേതായ വേഷങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത്  കൈയ്യടി നേടുകയും ചെയ്തു. അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന കഥാപാത്രമാണ് അപ്പാനി രവി. ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചത്  24കാരനായ ശരത് കുമാര്‍ ആണ് . മോഹന്‍ലാലിനൊപ്പം വെളിപാടിന്‍റെ  പുസ്തകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാര്‍, വിശാല്‍ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ഒരു […]