കേരളത്തിലെ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാമെന്ന് ഐ.എം.എ.

കൊച്ചി: കേരളത്തില്‍ 19 ശതമാനം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കാവുന്ന സാധ്യത മുന്നില്‍ കാണണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കം കേരളത്തില്‍ വേണ്ടത്രയില്ല. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

സൗദിയില്‍ കൊറോണ പടരുന്നു, ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 67 പേര്‍ക്ക്, ആശങ്കയോടെ പ്രവാസികള്‍

റിയാദ്: ( 19.03.2020) സൗദിയില്‍ പുതുതായി 67 പേര്‍ക്ക് കൂടി ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ഇതില്‍ 45 പേര്‍ രണ്ട് ദിവസം മുമ്ബാണ് സൗദിയിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്‍, തുര്‍ക്കി,​ സ്‌പെയിന്‍,​ സ്വിറ്റ്സര്‍ലന്‍ഡ്,​ ഫ്രാന്‍സ്,​ ഇന്‍ഡോനേഷ്യ, ​ഇറാഖ് എന്നിവടങ്ങളില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വിമാനത്താവളത്തില്‍ നിന്ന് നേരെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. പതിനൊന്നുപേര്‍ രോഗബാധിതരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴി‌ഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 67പേരില്‍ […]

പക്ഷിപ്പനി: സംസ്ഥാനത്ത് രോഗം നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ്

മലപ്പുറം : സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കുന്ന പ്രക്രിയകള്‍ പൂര്‍ത്തിയായി. മൂന്ന് മാസം നിയന്ത്രണവും നിരീക്ഷണവും തുടരണമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു. പക്ഷി ഇനത്തില്‍പ്പെട്ട കോഴി, താറാവ്, ടര്‍ക്കി കോഴി, പ്രാവ്, ഗിനിക്കോഴി, കാട, വളര്‍ത്തുപക്ഷികള്‍, ദേശാടനകിളികള്‍ എന്നിവയെ ഈ വൈറസുകള്‍ പെട്ടന്ന് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഇറച്ചി,മുട്ട എന്നിവ നന്നായി പാകം ചെയ്യണമെന്നും, ഇറച്ചിയും മുട്ടയും […]

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗായി ‘ജി.ഒ.കെ ഡയറക്‌ട്’ ആപ്പ്

കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ‘ജി.ഒ.കെ ഡയറക്‌ട്’ (GoKDirect ) മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗ് ലിസ്റ്റില്‍. നിലവില്‍ നാല് ലക്ഷത്തോളം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്്‌ഫോമിനു പുറമെ ഐ.ഒ.എസിലും ആപ്പ് ലഭ്യമാണ്. കോവിഡ്19 വിവരങ്ങളറിയാന്‍ ഒരു ദിവസം നാലുലക്ഷം മിസ്ഡ് കോളുകളാണ് മൊബൈല്‍ ആപ്പിലേക്ക് എത്തിയത്. സ്മാര്‍ട്ട് ഫോണ്‍ കൈയിലില്ലാത്തവര്‍ക്കുപോലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമാക്കാനാണ് 8302201133 എന്ന നമ്ബരിലേക്ക് മിസ്ഡ് കോള്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. […]

താപനില; ജോലി സമയത്തില്‍ മാറ്റം: കര്‍ശനമായി പാലിക്കണം

പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്ന തൊഴില്‍ വകുപ്പിന്റെ അറിയിപ്പ് കര്‍ശനമായി തൊഴിലുടമകള്‍ പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.പി.രാജന്‍ അറിയിച്ചു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പരിശോധനകള്‍ക്കായി ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പരിശോധന വേളകളില്‍ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

കൊവിഡ് 19; മലപ്പുറത്ത് നഗരസഭാ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു

മലപ്പുറം: മലപ്പുറത്ത് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നഗരസഭാ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. മാര്‍ച്ച്‌ 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് ഈ നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച്‌ ജില്ലയിലെ മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിഎച്ച്‌ ജമീല […]

കൊറോണ;ലുധിയാനയില്‍ 167 പേരെ കാണാതായി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

ലുധിയാന: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ ലുധിയാനയില്‍ വൈറസുണ്ടെന്ന് സംശയിക്കപ്പെടുന്ന 167 പേരെ കാണാതായി. വിദേശത്ത് നിന്ന് അടുത്തിടെ എത്തിയവരാണ് ഇവര്‍. രോഗലക്ഷണമുള്ള 196 പേരില്‍ 29 പേരെ മാത്രമാണ് കണ്ടെത്താനായതെന്ന് സിറ്റി സിവില്‍ സര്‍ജന്‍ ഡോ. രാജേഷ് ബഗ്ഗ പറഞ്ഞു. അതേസമയം, ഇന്ത്യയിലേക്ക് അടുത്തിടെ തിരിച്ചെത്തിയവരുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ കണ്ടെത്താന്‍ രണ്ടു സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാണാതായ 119 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതുവരെ 12 […]

അന്തരീക്ഷോഷ്മാവ് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറയുന്നു; രോഗവ്യാപനത്തിനുള്ള കാരണം കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍

വാഷിംങ്ടണ്‍: ( 18.03.2020) കൊറേണ വൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലാണെന്ന് ശാസ്ത്രജ്ഞര്‍. ഭൂമധ്യരേഖയ്ക്കു മുകളില്‍ 30മുതല്‍ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളില്‍, അന്തരീക്ഷോഷ്മാവ് അഞ്ചുമുതല്‍ 11വരെ ഡിഗ്രിയും ഈര്‍പ്പം 47മുതല്‍ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കോവിഡിന്റെ താണ്ഡവമുണ്ടാവുകയെന്നാണ് ഇവര്‍ പറയുന്നത്. യു എസിലെ മെറിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി (ഐ.എച്ച്‌.വി.), ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ പ്രവചനം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ […]

പണത്തിന്റെ ഹുങ്കില്‍ കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് എടപ്പാളില്‍ ആഡംബര കല്ല്യാണം; 300 കിലോ കോഴി ബിരിയാണിയടക്കം മണ്ഡപവും പൂട്ടി സീല്‍ ചെയ്ത് പോലീസ്

എടപ്പാള്‍: എടപ്പാളിനു സമീപം പടിഞ്ഞാറങ്ങാടിയില്‍ പണത്തിന്റെ ഹുങ്കില്‍ കല്യാണം നടത്തിയയാള്‍ പോലീസിനും ആരോഗ്യവകുപ്പിനും മുന്നില്‍ നാണംകെട്ട് തോറ്റു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പടിഞ്ഞാറങ്ങാടിയിലെ ഒരു മണ്ഡപത്തില്‍ ഈ വ്യക്തിയുടെ വീട്ടിലെ കല്യാണം. മണ്ഡപങ്ങളില്‍ കല്യാണം അനുവദിക്കരുതെന്ന നിര്‍ദേശമൊന്നും വകവെയ്ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. മണ്ഡപത്തിന്റെ നടത്തിപ്പുകാരോടും തട്ടിക്കയറി. എന്തുവന്നാലും കല്യാണം കെങ്കേമമായി തന്നെ നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. ഒടുവില്‍ 300 കിലോയുടെ ചിക്കന്‍ ബിരിയാണിയും വെച്ചു. ചെമ്ബ് പൊട്ടിക്കും മുമ്ബ് പോലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ബിരിയാണിയടക്കം കസ്റ്റഡിയിലെടുത്തു. ഓഡിറ്റോറിയങ്ങള്‍, […]

‘അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല’; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. കേരളത്തിലും വലിയ പ്രതിസന്ധിയാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരമാവഘി ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ കറന്‍സികള്‍ എത്രത്തോളം അപകടകാരികള്‍ ആണെന്ന് ഓര്‍മിപ്പിക്കുകയാണ് ഒരു ബാങ്ക് ഉദ്യോഗസ്ഥ. വൈകുന്നേരം വരെയുള്ള ഡ്യൂട്ടി ടൈമില്‍ കറന്‍സികള്‍ കൈകാര്യം ചെയ്തപ്പോള്‍ കയ്യുറയില്‍ പറ്റിയ അഴുക്കിന്റെ ചിത്രമാണ് അശ്വതി ഗോപന്‍ എന്ന ഉദ്യോഗസ്ഥ പങ്കുവച്ചിരിക്കുന്നത്. കുറിപ്പിങ്ങനെ… #Lets_break_the_chain ഒരു ദിവസം ബാങ്കിലെ cash കൗണ്ടറില്‍ 10 am to 4 pm gloves ഇട്ടപ്പോള്‍ […]