കൊവിഡ് 19; മലപ്പുറത്ത് നഗരസഭാ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു

മലപ്പുറം: മലപ്പുറത്ത് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നഗരസഭാ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്.

മാര്‍ച്ച്‌ 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് ഈ നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച്‌ ജില്ലയിലെ മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിഎച്ച്‌ ജമീല അറിയിച്ചു.

അതേസമയം വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ടലെറ്റുകളും അടയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതുവരെ 24 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിരവധി പേരാണ് വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

prp

Leave a Reply

*