‘കൊറോണ വൈറസിനെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍’: വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. വാക്‌സിന്റെ ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത് വനിതയിലാണ്. യുഎസ് വളണ്ടിയറിനാണ് ഗവേഷകര്‍ വാക്‌സിന്റെ ആദ്യ കുത്തിവെപ്പ് നല്‍കിയിട്ടുള്ളത്. ഈ അടിയന്തര സാഹചര്യത്തില്‍ എല്ലാവര്‍ക്കും വേണ്ടതെന്താണോ അതാണ് ഞഞങ്ങള്‍ ചെയ്തതെന്നാണ് ഗവേഷക സംഘത്തിന്റെ നേതാവ് ഡോ. ലിസ ജാക്‌സണ്‍ പ്രതികരിച്ചത്. യുഎസിലെ ഒരു ടെക് കമ്ബനിയിലെ ഓപ്പറേഷന്‍സ് മാനേജര്‍ ജെന്നിഫര്‍ ഹാലറിലാണ് ആദ്യ കുത്തിവെപ്പ് നടത്തിയിട്ടുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംആര്‍എന്‍എ 1273 എന്ന് പേരിട്ടിരിക്കുന്ന […]

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി​യ 1200 പേര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ 1200 പേ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നം. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റു​ന്ന​ത്. ഇ​വ​രെ എ​ത്തി​ക്കാ​ന്‍ 50 ബ​സു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ മോ​ട്ട​ര്‍​വാ​ഹ​ന​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ വ​ന്ന​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ബ​സു​ക​ള്‍ ഉ​ട​ന്‍ എ​ത്തി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. എ​ല്ലാ മോ​ട്ട​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡി​എം​ഒ ഓ​ഫി​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൊവിഡ് 19; സംസ്ഥാനത്ത് തമ്ബടിച്ചിരിക്കുന്നത് 5000ത്തോളം വിദേശികള്‍; എല്ലാവരോടും കേരളം വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തമ്ബടിച്ചിരിക്കുന്ന വിദേശികളോട് എത്രയും വേഗം കേരളം വിടണമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രിക്കാനാവാത്ത വിധം സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഏകദേശം 5000ത്തോളം വിദേശികളാണ് ഇപ്പോള്‍ കേരളത്തില്‍ തങ്ങുന്നത്. ഇവരോടാണ് എത്രയും വേഗം നാടുപിടിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോകത്തെ 151 രാജ്യങ്ങളെ ബാധിച്ച കൊവിഡ് വൈറസ് ബാധയെ മഹാമാരിയായ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്നും രോഗബാധയെ തടയാന്‍ കേരളവും നിരന്തര പരിശ്രമത്തിലാണെന്നും ഇതുസംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. ചില രാജ്യങ്ങള്‍ കൊവിഡ് നെഗറ്റീവ് […]

ഇതോടെ എല്ലാം അവസാനിക്കുന്നില്ല; വിദേശികളോട് മോശമായി പെരുമാറരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് ആശാസ്യകരമല്ലാത്ത പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് വടക്കന്‍ കേരളത്തില്‍ ഒരു സ്ഥലത്തും താമസിക്കാന്‍ സ്ഥലം കിട്ടിയില്ല. കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത സ്ഥിതിവിശേഷമുണ്ടായി. രണ്ട് ദിവസമാണ് അവര്‍ കഷ്ടപ്പെട്ടത്. മറ്റൊരു വിദേശസഞ്ചാരിയെ […]

കൊവിഡ് 19; തമിഴ്‌നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു, റിസോര്‍ട്ടുകളില്‍ കഴിയുന്ന ടൂറിസ്റ്റുകളോട് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം

ചെന്നൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു. ഇതേതുടര്‍ന്ന് റിസോര്‍ട്ടുകളില്‍ കഴിയുന്ന ടൂറിസ്റ്റുകളോട് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. നീലഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാമല്ലപുരവുമെല്ലാം വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ കഴിയുന്ന സഞ്ചാരികളോട് 24 മണിക്കൂറിനകം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊട്ടിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടിലും കഴിയുന്ന ടൂറിസ്റ്റുകളോടാണ് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് […]

വയലില്‍ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി,​ പൊലീസെത്തി ആശുപത്രിയിലാക്കി

പാലക്കാട്: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വയലില്‍ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെക്കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. സൈക്കിളില്‍ നാട് ചുറ്റാനിറങ്ങിയ ഇവാന്‍ ജാക്വറാണ് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചത്. ഇന്നലെ രാവിലെയാണ് ഇവാനെ മന്ദത്തുകാവിനടുത്ത് വയലില്‍ കിടന്നുറങ്ങുന്ന നിലയില്‍ കണ്ടത്. ഇയാള്‍ മരിച്ചുവെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ ഉറക്കമുണര്‍ന്നതോടെ കൊറോണ ബാധിതനാണോയെന്ന സംശയമായി. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലാക്കി. പരിശോധനയില്‍ അസുഖമൊന്നുമില്ലെന്ന് വ്യക്തമായെങ്കിലും ഇപ്പോഴും ആശുപത്രിയിലെ ഐസൊലേഷന്‍ […]

മമ്മൂട്ടിക്ക് പതിവ് തെറ്റിക്കേണ്ടി വരുമോ? മരക്കാര്‍ റിലീസും നീളും! കൊറോണയില്‍ക്കുരുങ്ങി സിനിമാലോകം!

കൊറോണയില്‍ക്കുരുങ്ങി സിനിമാലോകവും. ചിത്രീകരണവും റിലീസുമുള്‍പ്പടെ നിരവധി സിനിമകളാണ് കുരുങ്ങിക്കിടക്കുന്നത്. 800 കോടി രൂപയുടെ നഷ്ടമാണ് ബോളിവുഡിലേതെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. അവധിക്കാലവും വിഷുവും ഒരുമിച്ചെത്തുന്നതിനാല്‍ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടികള്‍. തിയേറ്ററുകളും മാളുകളുമെല്ലാം അടച്ചതോടെ നിലവിലെ ചിത്രങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കപ്പേള, 2 സ്റ്റേറ്റ്‌സ്, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ റിറീലീസ് ആവശ്യപ്പെട്ട് കപ്പേളയുടെ നിര്‍മ്മാതാവ് സര്‍ക്കാരിനും സിനിമാസംഘടനകള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക്, ട്രാന്‍സ്, വരനെ ആവശ്യമുണ്ട്, തുടങ്ങിയ സിനിമകളായിരുന്നു തിയേറ്ററുകളിലുണ്ടായിരുന്നത്. തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഈ […]

മലപ്പുറത്ത് കോവിഡ്-19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. ആദ്യത്തെ വ്യക്തി മാര്‍ച്ച്‌ ഒന്‍പതാം തീയതി മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12-ാം തീയതി വരെയും രണ്ടാമത്തെ വ്യക്തി 12, 13 ദിവസങ്ങളിലും യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്‌ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് […]

കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച്‌ അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നു വിലയിരുത്തല്‍

പുണെ : കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച്‌ അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നു വിലയിരുത്തല്‍. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)യും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും സാര്‍സ്-കോവ്-2 എന്നും അവര്‍ വിശദീകരിക്കുന്നു. നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍ നിന്നാണു വൈറസ് പടരുന്നത്. ഏപ്രില്‍, മേയ് മാസത്തെ […]

കൊറോണ: ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്ക്; സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

പാരീസ്: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ജനങ്ങള്‍ പുറത്തിറങ്ങുന്നത്‌ ഫ്രാന്‍സ് കര്‍ശനമായി വിലക്കി. യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ഇറ്റലിയും സ്‌പെയ്‌നും നേരത്തെ ഏര്‍പ്പെടുത്തിയ സമാനമായ നിയന്ത്രണങ്ങളിലൂടെയാണ് ഫ്രാന്‍സും കടുന്നുപോകുന്നത്. സ്‌കൂള്‍, കഫേ, അവശ്യ സര്‍വ്വീസല്ലാത്ത കടകള്‍ എന്നിവയെല്ലാം ഫ്രാന്‍സില്‍ അടച്ചു. ചൊവ്വാഴ്ച മുതല്‍ പുറത്തുനിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് ഫ്രാന്‍സിലേക്ക് പ്രവേശനം വിലക്കും, അതിര്‍ത്തികള്‍ അടയ്ക്കും. രോഗികളെ ആശുപത്രികളിലേക്കെത്തിക്കാന്‍ സൈന്യം സഹായിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കി. ഇതുവരെ 148 പേരാണ് വൈറസ് ബാധയില്‍ […]