പക്ഷിപ്പനി: സംസ്ഥാനത്ത് രോഗം നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ്

മലപ്പുറം : സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കുന്ന പ്രക്രിയകള്‍ പൂര്‍ത്തിയായി. മൂന്ന് മാസം നിയന്ത്രണവും നിരീക്ഷണവും തുടരണമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു.

പക്ഷി ഇനത്തില്‍പ്പെട്ട കോഴി, താറാവ്, ടര്‍ക്കി കോഴി, പ്രാവ്, ഗിനിക്കോഴി, കാട, വളര്‍ത്തുപക്ഷികള്‍, ദേശാടനകിളികള്‍ എന്നിവയെ ഈ വൈറസുകള്‍ പെട്ടന്ന് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഇറച്ചി,മുട്ട എന്നിവ നന്നായി പാകം ചെയ്യണമെന്നും, ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കൈയുറയും ധരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

prp

Leave a Reply

*