രജിത്ത് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്ന ‘അഞ്ജലി’; ചിത്രീകരണം ഉടന്‍ ആരംഭിക്കും

ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത്ത് കുമാര്‍ വെള്ളിത്തിരയിലേക്കെത്തുന്നു. ‘അഞ്ജലി’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് രജിത്ത് എത്തുന്നത്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രമാണിത്.

ചിത്രത്തില്‍ ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായ പവനും വേഷമിടുന്നുണ്ട്. ഇന്ത്യയിലും അമേരിക്കയിലുമായാണ് ചിത്രീകരണം നടക്കുക. മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ മുന്‍നിര നടീ നടന്മാരും ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്.

prp

Leave a Reply

*