ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ബിസിസിഐയ്ക്ക് നേരിടേണ്ടി വരിക കനത്ത നഷ്ടം

എന്തുവിധേയനയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ബിസിസിഐ. നിലവില്‍ ഏപ്രില്‍ 15 -നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുന്നത്. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

കൊറോണയെത്തുടര്‍ന്ന് ഇത്തവണ ഐപിഎല്‍ വേണ്ടെന്ന് വെച്ചാല്‍ ഏകദേശം 3869.5 കോടി രൂപ ബ്രോഡ്കാസ്റ്റ് റെവന്യു ഇനത്തില്‍ (പ്രക്ഷേപണആദായം) ബിസിസിഐക്ക് നഷ്ടം വരുമെന്നാണ് കരുതപ്പെടുന്നത്. ഇത്രയധികം തുക നഷ്ടം വരുന്നത് സാമ്ബത്തികപരമായി ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി നല്‍കും‌. അത് കൊണ്ടു‌ തന്നെ ടൂര്‍ണമെന്റ് ഉപേക്ഷിക്കാതെ നോക്കാന്‍ ബിസിസിഐ‌ പരമാവധി ശ്രമിക്കും. ബ്രോഡ് കാസ്റ്റ് റെവന്യൂയ്ക്ക് പുറമേ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കേണ്ട 600 കോടിയോളം രൂപയും ഇത്തവണത്തെ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ബിസിസിഐയ്ക്ക് കിട്ടാതെ വരും. മൊത്തത്തില്‍ നോക്കിയാല്‍ ഇത്തവണത്തെ ഐപിഎല്‍ നടന്നില്ലെങ്കില്‍ ബിസിസിഐ വെട്ടിലാകും.

prp

Leave a Reply

*