ജാഗ്രതയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ സാഹചര്യത്തില്‍ ജാഗ്രതയില്‍ പിഴവ് വന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതം സാധാരണനിലയില്‍ നീങ്ങണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയോജനങ്ങളെ പ്രത്യേക ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ അതീവ ജാഗ്രതയോടെ ഇടപെടണം. തെറ്റായ പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവര്‍ കവലകളില്‍ കൂട്ടം കൂടി നില്‍ക്കരുത്. അന്യ സംസ്ഥാന തൊഴിലാളികളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കണം. മാസ്കും സാനിറ്റൈസറും കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

prp

Leave a Reply

*