കൊറോണ;ലുധിയാനയില്‍ 167 പേരെ കാണാതായി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

ലുധിയാന: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ ലുധിയാനയില്‍ വൈറസുണ്ടെന്ന് സംശയിക്കപ്പെടുന്ന 167 പേരെ കാണാതായി.

വിദേശത്ത് നിന്ന് അടുത്തിടെ എത്തിയവരാണ് ഇവര്‍. രോഗലക്ഷണമുള്ള 196 പേരില്‍ 29 പേരെ മാത്രമാണ് കണ്ടെത്താനായതെന്ന് സിറ്റി സിവില്‍ സര്‍ജന്‍ ഡോ. രാജേഷ് ബഗ്ഗ പറഞ്ഞു.

അതേസമയം, ഇന്ത്യയിലേക്ക് അടുത്തിടെ തിരിച്ചെത്തിയവരുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ കണ്ടെത്താന്‍ രണ്ടു സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാണാതായ 119 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതുവരെ 12 പേരെ പോലീസ് സംഘം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പില്‍ നിന്നുള്ളവരാണ് രണ്ടാമത്തെ സംഘത്തിലുള്ളത്. 77 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. 17 പേരെ ആരോഗ്യവകുപ്പ് സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 167 പേരെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി സിവില്‍ സര്‍ജന്‍ കൂട്ടിച്ചേര്‍ത്തു.

പാസ്‌പോര്‍ട്ടിലെ പഴയ വിലാസവും ഫോണ്‍ നമ്ബറിലെ മാറ്റവുമാണ് ഇവരെ കണ്ടെത്താന്‍ കഴിയാത്തതിന് പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാണാതായവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുവെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം ലുധിയാനയില്‍ രോഗബാധ സംശയിച്ചിരുന്ന മൂന്ന് പേരുടെ സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.

prp

Leave a Reply

*