നടി ആക്രമിക്കപ്പെട്ട കേസ്; രഹസ്യ വിചാരണയ്ക്ക് അനുമതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. ഈ കേസിന്‍റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം. കേസിന്‍റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ കോടതി, അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും പറഞ്ഞു. പ്രാരംഭ വാദത്തിന്‍റെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ. ദീലീപ് അടക്കമുള്ള പ്രതികളും […]

സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പറഞ്ഞു, വിസമ്മതിച്ചപ്പോള്‍ വസ്ത്രം വലിച്ചൂരി; ഭാര്യയുടെ തലമുണ്ഡനം ചെയ്ത് ഭര്‍ത്താവ്

വിവാഹം കഴിഞ്ഞ് പല സ്ത്രീകളും ഭര്‍ത്താവിന്‍റെ കൊടുംപീഡനത്തില്‍ കഴിയുകയാണ്. പീഡനങ്ങള്‍ സഹിച്ച് ഒരു പരിധി കഴിയുമ്പോഴാണ് പലരും പുറത്തുപറയുന്നത്. ഇവിടെ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ചെയ്തത് അറിഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. അസ്മ അസീസ് എന്ന യുവതിയാണ് ഭര്‍ത്താവ് മിയാന്‍ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുന്നു. ഇപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്. മദ്യപിക്കാനും ഫൈസലിന്‍റെ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാനായിരുന്നു ആവശ്യം. എന്നാല്‍ അസ്മ വിസമ്മതിച്ചതോടെ ഫൈസല്‍ പ്രകോപിതനായി. തുടര്‍ന്നു […]

സംസ്ഥാനത്ത് 13 ജില്ലകളില്‍ ചൂട് കനക്കും; കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച ചൂട് കനക്കും. വയനാട് ഒഴികെ 13 ജില്ലകളിലേയും ചൂട് വെള്ളിയാഴ്ച്ച ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, തമിഴ്‌നാട് തീരത്തുനിന്ന് തെക്ക് ദിശയില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. 23,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ സര്‍വനാശം: പിണറായി വിജയന്‍

പത്തനംതിട്ട: രാജ്യത്ത് ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ സര്‍വനാശമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് നിമിഷവും ബിജെപിയിലേക്ക് പോകാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഈ അവസ്ഥയില്‍ എല്‍ഡിഎഫിനെ മാത്രമേ വിശ്വസിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍. കോണ്‍ഗ്രസ് എല്ലാ കാലത്തും വര്‍ഗീയതയുമായി സമരസപ്പെടാനാണ് ശ്രമിച്ചത്. വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് എതിര്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ അണികള്‍ക്ക് അടക്കം […]

കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്

ഹരിപ്പാട്: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് യാത്രയിലും മറ്റും ദാഹമകറ്റാന്‍ നാം ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ശുദ്ധമെന്ന് കരുതി ഭീമമായ തുകക്ക് വാങ്ങുന്ന കുപ്പിവെള്ളമാണ് അത്ര ശുദ്ധമല്ലെന്ന് പുതിയ പഠനം തെളിയ്ക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയിരുന്നു. രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലത്തിലെത്തിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി […]

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച്‌ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകള്‍ പരാതി നല്‍കി. ഏപ്രില്‍ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യു കെ ശങ്കുണ്ണി റോഡില്‍ ട്രാനസ്ജെന്‍ഡറായ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കള്‍ […]

കോഴിക്കോട്: ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് തെരഞ്ഞെടുപ്പ് റാലികള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി തുടങ്ങിയവരും ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. നരേന്ദ്രമോദി ഏപ്രില്‍ 12നാണ് കേരളത്തിലെത്തുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. സ്മൃതി ഇറാനി, ആര്‍ കെ സിങ് എന്നിവര്‍ ഒന്‍പതിനും സുഷമാ സ്വരാജ് രാജ്‌നാഥ് സിങ് എന്നിവര്‍ 11, 13 തീയതികളിലും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ […]

അമിക്കസ്‌ ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു​വി​ട്ട​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പിണറായി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന റിപ്പോ​ര്‍​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി അ​ഭി​പ്രാ​യം പോ​ലും ചോദിക്കാതെ​യാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​ത് ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. റി​പ്പോ​ര്‍​ട്ട് അ​ന്തി​മ​മെ​ന്ന പ്ര​ചാ​ര​ണം കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്നും മു​ഖ്യ​മന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോടാണ് ഹൈക്കോടതിയുടെ ആവശ്യം. ടിക്ക് ടോക്കിലൂടെ പോണോഗ്രാഫി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. സെക്‌സ്, ലഹരി, ആഭാസ ഡാന്‍സുകള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ തുടങ്ങിയവ വ്യാപകമായി പ്രചരിക്കുന്നത് കാരണം […]