അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ല: മനേക ഗാന്ധി

ന്യൂഡല്‍ഹി: അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക്​ രാഷ്​ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക്​ ഇല്ലെന്ന്​ മനേക ഗാന്ധി വ്യക്​തമാക്കി. സുല്‍ത്താന്‍പുരില്‍ നിന്ന്​ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌​ വിജയിക്കുമെന്ന്​ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്‍റെ ഭര്‍ത്താവ്​ സഞ്ജയ്​ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും മണ്ഡലത്തില്‍ നിന്ന്​ വിജയിച്ചിട്ടുണ്ട്​. ഇക്കുറി വിജയിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എസ്​.പി-ബി.എസ്​.പി സഖ്യം മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്തില്ല. […]

കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് ‘കിംഗ് കോബ്ര’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍റെ പരിസരത്ത് നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായി എത്തിച്ച ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ […]

‘അയ്യപ്പൻ ഒരു വികാരമാണെങ്കിൽ ഇന്ത്യയാകെ അലയടിച്ചിരിക്കും’; ശബരിമല വിഷയവുമായി സുരേഷ് ഗോപിയുടെ പ്രചാരണം

തൃശൂര്‍: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും എംപിയുമായ സുരേഷ് ഗോപി. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എൻഡിഎ  തൃശൂർ മണ്ഡലം കൺവെൻഷനിലായിരുന്നു സ്ഥാനാർത്ഥിയായ സുരേഷ്ഗോപിയുടെ പരാമർശം. ശബരിമല വിഷയം താൻ പ്രചാരണായുധമാക്കില്ലെന്ന് കൺവെൻഷനിൽ പറഞ്ഞ സുരേഷ് ഗോപി കേരളത്തിലെ കുടുംബങ്ങളിലെ ചർച്ച ഇതാണെന്നും കൂട്ടിച്ചേർത്തു.തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എൻഡിഎ യുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ […]

കാമുകിയെ തീകൊളുത്തിയ നിതീഷ് ആദ്യം പരിശോധിച്ചത് നീതുവിന്‍റെ ഫോണ്‍, ചാറ്റ് കണ്ടതോടെ ഭാവം മാറി

തൃശൂര്‍: കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. നീതുവിന്‍റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. നിതീഷും നീതുവും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച്‌ തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് […]

അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു: എം എം മണി

കോട്ടയം: പ്രളയ വിഷയത്തില്‍ അമിക്കസ് ക്യൂറിക്കെതിരെ വൈദ്യുതമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു. മുന്‍ യുപിഎ സര്‍ക്കാരിന്‍റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും […]

സരിതയ്ക്ക് തിരിച്ചടി; എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത. കേസുകളുടെ വിശദാംശങ്ങളില്‍ വന്ന അവ്യക്തതയാണ് പ്രശ്നത്തിന് കാരണം. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച്‌ അയോഗ്യത ഉണ്ടാകും. വിധി സ്റ്റേ ചെയ്ത കോടതി […]

എം.കെ രാഘവന്‍റെ വാദങ്ങളെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

തിരുവനന്തപുരം: ടി.വി 9 സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം തന്‍റെതല്ലെന്നും ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്നും അവകാശപ്പെടുന്ന എം.കെ രാഘവനെ പൊളിച്ചടുക്കി നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍. കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഷമ്മി തിലകന്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ഷമ്മി തിലകന്‍റെ വാക്കുകള്‍: അന്യ ഭാഷയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് ഡബ്ബ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അനേകം നടന്മാര്‍ക്ക് ശബ്ദം നല്‍കാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994 ലും, 2018 ലും സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോഷിസാര്‍, ജിജോ, രാജീവ് […]

തൃശൂരില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്ന പ്രതിയെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു നീതു എന്ന 23 വയസുകാരി കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് […]

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം; ഫിക്ഷന്‍റെ ട്രൈലര്‍ പുറത്തിറങ്ങി- video

ഒരു സിനിമയെടുക്കാന്‍ എത്ര രൂപയാകും, ഇങ്ങനെ ചോദിച്ചാല്‍ കോടികളുടെ കണക്കുകള്‍ ആണ് എല്ലാവര്‍ക്കും പറയാന്‍ കാണുക. എന്നാല്‍ ഇപ്പോള്‍ വെറും ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള സിനിമയുമായി എത്തുകയാണ് കുറച്ച്‌ മുന്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍. തിരുവനന്തപുരം നഗരത്തിലും മറ്റും ഷൂട്ട് ചെയ്ത ചിത്രം ‘ഫിക്ഷന്‍’ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് സുധീഷ് ആണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് തരംഗം ആയ വൈറല്‍ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ക്യാമറയും എഡിറ്റിങും നിര്‍വഹിച്ചതും അഭിലാഷ് ആയിരുന്നു 2016 ല്‍ […]

ആലപ്പുഴയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം

ആലപ്പുഴ: പട്ടണക്കാട് എടിഎം കൗണ്ടർ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം. കാനറാ ബാങ്കിന്‍റെ തറവൂർ ആലക്കാപറമ്പിലെ എടിഎം കൗണ്ടർ ആണ് തകർക്കപ്പെട്ടത്. എന്നാൽ മോഷണശ്രമം നടന്നെങ്കിലും പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനകൾക്ക് ശേഷം ബാങ്ക് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. എടിഎം മിഷീനിൽ കയർ കെട്ടിയ ശേഷം വാഹനം ഉപയോഗിച്ച് മെഷീൻ പുറത്തേക്ക് വലിച്ച് ഇടാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. രാത്രി 12 മണിയോടെ നടന്ന മേഷണ ശ്രമത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. […]