ചൂട് കൂടുന്നു; അഭിഭാഷകര്‍ ഗൗണ്‍ ധരിക്കണമെന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചൂട് കനത്തതോടെ കോടതിനടപടികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് താപനില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തൊഴിലിടങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പകല്‍ 12 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണി വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമവേള നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് വേനല്‍മഴയില്‍ 61 […]

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലം രാഹുല്‍ ഗാന്ധി അധികാരസ്ഥാനം ആസ്വദിച്ചതെന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി മറ്റൊരിടത്ത് പത്രിക നല്‍കാന്‍ പോകുന്നുവെന്ന് വയനാടിനെ ഉദ്ദേശിച്ച് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനോട് അമേഠിയിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുളള തീരുമാനത്തെ അമേഠിയില്‍ നിന്നുളള […]

‘അദ്ദേഹം യാചകനാണെങ്കില്‍ എന്നെയും യാചകനാക്കൂ’; മോദിയെ പരിഹസിച്ച്‌ അജിത് സിങ്

ഭാഗ്പഥ്: വരുന്ന തെരഞ്ഞെടുപ്പിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്ന പ്രധാമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് മോദി പറഞ്ഞേനേ എന്നാണ് അജിത് സിങ്ങിന്‍റെ രൂക്ഷ പരിഹാസം. ഇന്ത്യയുടെ പ്രധാനമന്ത്രി വളരെ സൂത്രശാലിയും കള്ളത്തരം പറയാന്‍ മിടുക്കനുമാണെന്ന് അജിത് സിങ് ആരോപിച്ചു. “മോദി ശ്രീലങ്കയില്‍ പോയിരുന്നെങ്കില്‍, രാവണനെ കൊന്നത് ഞാനാണ് എന്ന് പറഞ്ഞേനെ. കാരണം, മോദിക്ക് വേണ്ടി വേറെയാരും […]

വിപണി കീഴടക്കാനൊരുങ്ങി ആപ്പിള്‍; ഐ ഫോണിന്‍റെ വില കുറയ്ക്കുന്നു

മുംബൈ: ആപ്പിള്‍ ഐ ഫോണ്‍ കൂടുതല്‍ ജനപ്രിയമാവുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്‌സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഐ ഫോണുള്ളത്. ഐ ഫോണ്‍ എക്‌സ് ആറിന്‍റെ 64 ജി.ബിയുടെ വില 76,900 ല്‍നിന്ന് 59,900 ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് […]

മഴയല്ല കേരളത്തെ പ്രളയത്തില്‍ മുക്കിയത് അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെ​: ഇ. ശ്രീധരന്‍

കൊച്ചി: അപ്രതീക്ഷിത മഴയല്ല, അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെയാണ് കേരളത്തെ പ്രളയദുരിതത്തില്‍ മുക്കിയതെന്ന് ആവര്‍ത്തിച്ച്‌ മെട്രോമാന്‍ ഇ.ശ്രീധരന്‍. പാളിച്ചകളുടെ 16 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും 2018 ഒക്ടോബര്‍ 30ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും കത്തയച്ചിട്ടും മറുപടിയോ നടപടിയോ ഉണ്ടായില്ല. അല്‍പം മനോവ്യഥ തോന്നിയപ്പോഴാണ്‌ കോടതിയെ സമീപിച്ചതെന്ന് ശ്രീധരന്‍ വ്യക്തമാക്കുന്നു. ‘ആശങ്കയോടെ ചൂണ്ടിക്കാട്ടിയത് ഇപ്പോള്‍ അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നു. 450 പേരുടെ ജീവന്‍ പൊലിഞ്ഞ, കോടികളുടെ നഷ്ടം സംഭവിച്ച പ്രളയദുരിതത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തേണ്ടതു ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും […]

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് . ഇന്നലെ വരെ 154 പത്രികകൾ സമർപ്പിക്കപ്പെട്ടു. ഇന്ന് പത്രിക സമർപ്പിക്കുന്നവരിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയും ഉൾപ്പെടുന്നു. മൂന്ന് പ്രധാന മുന്നണികളുടെയും പ്രധാന സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. നാളെയാണ് സൂക്ഷമ പരിശോധന. മുൻകരുതൽ എന്ന നിലയിൽ പ്രധാന മുന്നണികൾ എല്ലാ മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാർത്ഥിക്ക് കൂടി […]

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; തൃ​ശൂരില്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ര്‍: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും മുമ്പ് സം​സ്ഥാ​ന​ത്ത് സ​മാ​ന​രീ​തി​യി​ല്‍ മ​റ്റൊ​രു കൊ​ല​പാ​ത​ക​വും​ കൂ​ടി ന​ട​ന്നി​രി​ക്കു​ന്നു. തൃ​ശൂ​ര്‍ ചി​യാ​ര​ത്ത് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു.  എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ചി​യാ​രം സ്വ​ദേ​ശി​നി നീ​തു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജി​തീ​ഷി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന ജി​തീ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ […]

പ്രിയങ്ക സുന്ദരി തന്നെ, പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ല: സി കെ പത്മനാഭന്‍

കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അവര്‍ പരിസരപ്രദേശത്ത് എവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ.പദ്മനാഭന്‍. യുവസുന്ദരി എന്നാണ് 48വയസുള്ള പ്രിയങ്കയെ വിളിക്കുന്നതെന്നും, യുവതിയായി ചിത്രീകരിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നുമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പദ്മനാഭന്‍റെ പ്രതികരണം. പ്രിയങ്ക ഗാന്ധി യുവസുന്ദരിയാണെന്ന കാര്യം സത്യമാണ്. പ്രയമല്ലല്ലോ യുവത്വത്തിന്‍റെ മാനദണ്ഡം, സ്വീറ്റ് 70 എന്നാണ് അണികള്‍ എന്നെ വിളിക്കുന്നത്. യുവത്വം എന്നത് മനസിലാണ്. പ്രിയങ്കയ്ക്ക് […]

സൂര്യാഘാതം; തീവ്രത കുറയ്ക്കാന്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്

തിരുവനന്തപുരം: സൂര്യാഘാതത്തിന്‍റെ തീവ്രത കുറയ്ക്കാനായി പരിശോധന കര്‍ശനമാക്കാനായി തൊഴില്‍ വകുപ്പ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നത്. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരമാണ് കമ്മീഷണര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്. ഈ മാസം 30 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ട്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്നു മണിവരെ വിശ്രമ വേളയായി പ്രഖ്യാപിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതല്‍ […]

മലപ്പുറത്ത് വന്‍ തീപിടിത്തം

മലപ്പുറം:  മലപ്പുറം തിരൂര്‍ പെരുന്തല്ലൂരിലുണ്ടായ തീപിടിത്തത്തില്‍ ആക്രികടയും വര്‍ക്ക്ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് ആദ്യം തീപിടിക്കുകയും പീന്നീടത് വര്‍ക്ഷോപ്പിലേക്ക് പടരുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണച്ചത്