സംസ്ഥാനത്ത് 13 ജില്ലകളില്‍ ചൂട് കനക്കും; കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച ചൂട് കനക്കും. വയനാട് ഒഴികെ 13 ജില്ലകളിലേയും ചൂട് വെള്ളിയാഴ്ച്ച ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം, തമിഴ്‌നാട് തീരത്തുനിന്ന് തെക്ക് ദിശയില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

prp

Leave a Reply

*