‘കാലാ’ ഇന്‍റര്‍നെറ്റില്‍; ചിത്രം അപ്‌ലോഡ് ചെയ്തത് തമിഴ് റോക്കേഴ്‌സ്

രജനീകാന്ത് ചിത്രം കാലാ ഇന്‍റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റിലീസിങ്ങിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 5.28നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സിനെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. വിവാദങ്ങള്‍ക്കിടെയാണ് കാലാ ഇന്ന് റിലീസ് ചെയ്തത്. ഫാന്‍സ് ഷോകള്‍ തുടങ്ങി. 2000 തീയറ്ററുകളിലാണ് സിനിമയെത്തിയത്. പ്രതിഷേധം മുന്‍നിര്‍ത്തി തമിഴ്‌നാട്ടില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം കര്‍ണാടകയില്‍ റിലീസ് അനിശ്ചിതത്വത്തിലാണ്. കാവേരി നദീതര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുത്ത രജനീകാന്തിനെതിരെ കര്‍ണാടകയില്‍ […]

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. തിരുവവനന്തപുരത്ത് പെട്രോളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഇന്ധനവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു […]

തീയറ്റര്‍ പീഡനം: ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കും

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ തീയറ്റര്‍ ഉടമ സതീഷിന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കും. സതീഷിനെതിരൊയ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ്പിക്കു നിര്‍ദേശം നല്‍കി. സതീഷിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. തിയറ്ററില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും യഥാ സമയം അധികൃതരെ അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചും എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സതീഷിനെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ സതീഷിനെ പൊലീസ് […]

 നിപ്പയ്ക്ക് പിന്നാലെ കരിമ്പനിയും; ഭീതിയോടെ ജനങ്ങള്‍

കൊച്ചി: നിപ്പ വൈറസ് തീര്‍ത്ത ആഘാതത്തില്‍ നിന്നും കേരളം എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പകര്‍ച്ച പനി ഭീഷണിയില്‍ വീണ്ടും കുരുങ്ങി മലയാളികള്‍. ഡെങ്കി, മലമ്പനി,എലിപ്പനി എന്നിവയാണ് ഇപ്പോള്‍ ഭീഷണിയായെത്തുന്നത്. കേരളത്തില്‍ പ്രതിദിനം മുപ്പത് പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. കാസര്‍കോഡ് ജില്ലയിലാണ് പകര്‍ച്ചപ്പനി ഭീഷണി കൂടുതല്‍. ജൂണില്‍ മാത്രമായി അറുപതോളം പേര്‍ ഇവിടെ ഡെങ്കി പനിക്ക് ചികിത്സ തേടിയെത്തി. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെങ്കിക്കും, മലമ്പനിക്കും എലിപ്പനിക്കും പുറമെ സംസ്ഥാനത്ത് […]

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്‍റെ നിര്‍ദേശം എത്തിയിരിക്കുന്നത്. മഷിപ്പേന മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശത്തിന് പുറമെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഇനി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. ഇതോടെ ഡിസ്പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ് എന്നിവയാണ് പടിക്ക് പുറത്താകുന്നത്. എന്‍റെ മാലിന്യം, എന്‍റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി […]

ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി :ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. ഇതോടെ രണ്ടാഴ്ച്ചയായി തുടരുന്ന തപാല്‍ സമരം അവസാനിക്കുമെന്നാണ് സൂചന. തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ക്ഷാമബത്ത കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ വര്‍ദ്ധിപ്പിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കി എല്ലാ ഗ്രാം ഡാക് സേവകരേയും തരം തിരിക്കും. ഇപ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 10,000 […]

ക്ലാസിക്കല്‍ നൃത്തവുമായി മോഹന്‍ലാല്‍; റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

അമ്മ മഴവില്ലിലെ പ്രകടനത്തിനു ശേഷം സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഗായകനായും നര്‍ത്തകനായുമെല്ലാം താരം മലയാളികളെ രസിപ്പിക്കാറുണ്ടെങ്കിലും സെമി ക്ലാസിക്കലില്‍ വീണ്ടും കൈവക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്. നര്‍ത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓര്‍ക്കുന്നത് കമലദളം എന്ന ചിത്രത്തിലൂടെയാണ്. ഇരുവര്‍ എന്ന സിനിമയിലെ മധുബാലയ്‌ക്കൊപ്പം ആടിത്തകര്‍ത്ത ‘നറുമുഖയേ നറുമുഖയേ’ എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ വീണ്ടും ചുവടുവയ്ക്കുന്നത്. നടിയും നര്‍ത്തകിയുമായ സ്വാസികയാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്. https://youtu.be/HT-wzcmyAMQ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഒരു ഷോയ്ക്ക് വേണ്ടി ഇരുവരും പരിശീലനം നടത്തുന്നതിന്റെ […]

ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക്

മുംബൈ: നാല് വര്‍ഷത്തിന് ശേഷം റിപോ നിരക്കില്‍ വര്‍ധവനുമായി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ 0.25 ബെയ്സിസ് പോയന്‍റ് വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ഇതോടെ നിലവിലെ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.25% ആയി ഉയര്‍ന്നു. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗസമിതി മൂന്നു ദിവസത്തെ യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പയുടെ […]

ക​ര്‍​ണാ​ട​ക​യി​ല്‍ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ്​- ജ​ന​താ​ദ​ള്‍ എ​സ് സ​ഖ്യ സര്‍ക്കാറിന്‍റെ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സിന്‍റെ 15ഉം ​ജെ.​ഡി.​എ​സിന്‍റെ​​ എട്ടും എം.​എ​ല്‍.​എ​മാ​ര്‍ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു. മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്​​ഞ​ക്കു​ശേ​ഷ​മേ വ​കു​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കൂ. കോണ്‍ഗ്രസ് നേതാക്കളായ ഡി. ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡേ എന്നിവരും ജെ.ഡി.എസ് നേതാക്കളായ എച്ച്‌.ഡി രേവണ്ണ, ബന്ദപ്പ കശമ്ബൂര്‍ എന്നിവര്‍ സത്യപ്രതിജ്ഞവരില്‍ പെടുന്നു. മേ​യ്​ 23ന്​ ​മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യും സ​ത്യ​പ്ര​തി​ജ്​​ഞ […]

എടപ്പാള്‍ പീഡനം: കേസ് ക്രൈംബ്രാഞ്ചിന്

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കി​യ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. തൃശൂര്‍ റെഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് ഡിവൈഎസ്പിക്കെതിരേ നടപടി സ്വീകരിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഷാജിയെ മാറ്റിയത്. തി​യേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിജിപി തൃശൂര്‍ റോഞ്ച് ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരേ നടപടി വന്നതും […]