കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി: പാ രഞ്ജിത്ത് ഒരുക്കുന്ന രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കെ.എസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്. പകര്‍പ്പാവകാശ ലംഘിച്ചുവെന്നായിരുന്നു ആരോപണം. ചിത്രത്തിനെതിന്‍റെ റിലീസ് ദിവസം വേണ്ട സുരക്ഷ നല്‍കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ കന്നഡ സംഘടനകള്‍ മുന്നോട്ട് വന്നതിനെ […]

സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഇനി നികുതി നല്‍കണം!

വാട്‌സ്‌ആപ്പ്, ഫെയ്‌സ്ബുക്ക്, വൈബര്‍,ട്വിറ്റര്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട ഭരണകൂടം. വരുമാനമുണ്ടാക്കുന്നതിനും ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനുമാണ് ഭരണകൂടത്തിന്റെ ഈ നടപടി. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സൈസ് നികുതി ബില്‍ അനുസരിച്ച്‌ ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരും. ഗോസിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്രചാരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഉഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസേവെനി സോഷ്യല്‍ മീഡിയാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സോഷ്യല്‍ […]

”രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു”- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നീനു

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിനെ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കല്ല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാതെ നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ തന്‍റെ വീട്ടുകാരെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നീനു. തന്‍റെ വീട്ടില്‍ നിന്നും ഒരിക്കല്‍ പോലും സമാധാനം കിട്ടിയിട്ടില്ലെന്നും വീട്ടുകാര്‍ കാരണം രണ്ടു തവണ താന്‍ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും നീനും പറഞ്ഞു. വിട്ടില്‍ അച്ഛനോ അമ്മയ്‌ക്കോ സഹോദരനോ തന്നോട് […]

‘ദിലീപല്ല ചെയ്തതെങ്കില്‍ പറഞ്ഞത് തിരിച്ചെടുക്കുമോ’- ഡബ്ല്യൂസിസിക്കെതിരെ അനുശ്രീ

കോഴിക്കോട്: കൊച്ചിയില്‍ വെച്ച്‌ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ചതാണ്. സഹപ്രവര്‍ത്തകയായ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിസ്ഥാനത്തുള്ള നടന് വേണ്ടിയാണ് താരസംഘടനയായ അമ്മ പോലും ആദ്യഘട്ടത്തില്‍ നിലകൊണ്ടത്. മറുഭാഗത്തിന്‍റെ പ്രതിഷേധം വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ പിറവിക്കും കാരണമായി. ദിലീപിനെതിരെ തുറന്ന നിലപാടെടുക്കുകയും നടിക്കൊപ്പം നില്‍ക്കുകയും ചെയ്ത സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ.   മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടും വിമന്‍ ഇന്‍ […]

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്. വിവിധ സംഘടനകളാണ് മാര്‍ച്ച് നടത്തുന്നത്. അതേസമയം യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു. എടത്തല കുഞ്ചാട്ടുകരയില്‍ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എടത്തലയിലെ വാഹനാപകടത്തെ തുടര്‍ന്നാണ് പ്രവാസിയായ യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ യുവാവിന്‍റെ കവിളെല്ലിന്  പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിനെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി.

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ റിട്ട. അദ്ധ്യാപകന്‍ മരിച്ചു

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ റിട്ട. അദ്ധ്യാപകന്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നാദാപുരം കൈവേലി നരിപ്പറ്റ സ്വദേശി മണിയൂര്‍ താഴെ കൊയ്യാലേമ്മല്‍ നാണു (59) ആണ് മരിച്ചത്. എസ്.എന്‍.ഡി.പി യോഗം മണിയൂര്‍ താഴെ ശാഖ പ്രസിഡന്റാണ് നാണു. നാദാപുരം കല്ലാച്ചിക്ക് സമീപം വട്ടോളി അമ്ബലകുളങ്ങര സംസ്ഥാന പാതയില്‍ കാര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ നാട്ടുകാരാണ് ഫയര്‍ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്. ചൂടുകാരണം നാട്ടുകാര്‍ക്ക് അടുത്തേക്ക് പോകാനായില്ല. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുമ്ബോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. ഡ്രൈവിംഗ് […]

ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും പൊലീസിലെ ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഭരണകാലത്തെ കോണ്‍ഗ്രസ് അനുകൂല ഭാരവാഹികള്‍ സേനയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി. നിലവിലെ പോലീസ് അസോസിയഷന്‍റെ ഭാഗമായുള്ള […]

കേരളത്തില്‍ കാലവര്‍ഷം ഉടനെന്ന് കാലാവസ്ഥാ കേന്ദ്രം

ദില്ലി: കേരളത്തില്‍ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിലും ഗോവയിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. കൂടാതെ ജൂണ്‍ 8 മുതല്‍ 12 വരെ മുംബൈയില്‍ കനത്ത മഴപെയ്യുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകത്തിന്‍റെ ചില ഭാഗങ്ങളിലും റായല്‍സീമ, കൊങ്കണ്‍, ഗോവ , തെലുങ്കാന എന്നിവിടങ്ങളിലും അടുത്ത 48 മണിക്കൂര്‍ വരെ മഴ തുടരും. ജൂണ്‍ രണ്ടാം വാരത്തോടെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ […]

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു- VIDEO

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. മലയാളി പ്രവാസിയായ കൃഷ്ണകുമാരന്‍ നായരാണ് ഒടുവില്‍ മാപ്പ് പറഞ്ഞത്. പിണറായി വിജയനേയും മന്ത്രി എംഎം മണിയേയും ഹീനമായ ഭാഷയില്‍ ഇയാള്‍ അധിക്ഷേപിച്ചിരുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടന്‍ സാബുമോനെയും കൊല്ലാനായിട്ടാണ് വരവെന്നും ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. ലൈവിലെത്തിയ കൃഷ്ണകുമാരന്‍ നായര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പുചോദിച്ചു. എംഎം മണിയേക്കുറിച്ച്‌ പറഞ്ഞതിനും അദ്ദേഹം ക്ഷമ ചോദിച്ചു. പിണറായി […]

തിയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ പരാതി

തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍ക്കുട്ടിയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.