ന്യൂഡല്‍ഹി :ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.
ഇതോടെ രണ്ടാഴ്ച്ചയായി തുടരുന്ന തപാല്‍ സമരം അവസാനിക്കുമെന്നാണ് സൂചന. തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ക്ഷാമബത്ത കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ വര്‍ദ്ധിപ്പിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കി എല്ലാ ഗ്രാം ഡാക് സേവകരേയും തരം തിരിക്കും.
ഇപ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 10,000 രൂപയും വേദനമായി നല്‍കും. ഇനിമുതല്‍ ജിഡിഎസ് ജീവനകാര്‍ക്ക് 10,000 മുതല്‍ 14500 രൂപ വരെ ശമ്പളമായി ലഭിക്കുക. രാജ്യത്തെ 3.70 ലക്ഷം ഡാക് സേവകര്‍ക്ക് പുതിയ പരിഷ്കാരം ഗുണം ചെയ്യും. ആറായിരം മുതല്‍ എണ്ണായിരം രൂപ വരെയായിരുന്നു നിലവിലെ ശമ്പളം.

