എടപ്പാള്‍ പീഡനം: കേസ് ക്രൈംബ്രാഞ്ചിന്

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കി​യ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. തൃശൂര്‍ റെഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് ഡിവൈഎസ്പിക്കെതിരേ നടപടി സ്വീകരിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഷാജിയെ മാറ്റിയത്.

തി​യേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിജിപി തൃശൂര്‍ റോഞ്ച് ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരേ നടപടി വന്നതും തിയേറ്റര്‍ പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും.

തി​യ​റ്റ​ര്‍ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌​ ത​നി​ക്ക്​ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഐജി അ​ജി​ത്​​കു​മാ​ര്‍ ഡിജി​പി​ ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റക്ക്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചിരുന്നു. തീ​രു​മാ​ന​മെ​ടു​ത്ത​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്.​പി​യാ​ണ്. അ​റ​സ്​​റ്റി​ല്‍ നി​യ​മ​പ​ര​മാ​യ പാ​ളി​ച്ച​യി​ല്ലെ​ന്ന മ​ല​പ്പു​​റം എ​സ്​പി​യു​ടെ വി​ശ​ദീ​ക​ര​ണ​വും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. ഐജി​യു​ടെ റി​പ്പോ​ര്‍ട്ട് ഡിജിപി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ നി​യ​മോ​പ​ദേ​ശ​ത്തി​ന​യ​ച്ചതിന് പിന്നാലെയാണ് കേസ് ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.

prp

Related posts

Leave a Reply

*