കുട്ടികളുടെ ബുദ്ധിവികാസത്തിനായി ചാണകം കൊണ്ടൊരു ആചാരം- VIDEO

കുട്ടികള്‍ക്ക് ബുദ്ധിയും ആയുസും ഉണ്ടാകാന്‍ അവരെ ചാണകത്തിലിട്ടാല്‍ മതിയെന്ന പുതിയ ഫോര്‍മുല കണ്ടെത്തി ഇന്ത്യയിലെ ഒരു ഗ്രാമം. ഇപ്പോഴല്ല വര്‍ഷങ്ങള്‍ക്കു മുന്‍പേ പാവങ്ങളെ പഠിപ്പിച്ചിരിക്കുന്നതാണ് ഈ ആശയം. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചാണകത്തിന്‍റെ ഐശ്വര്യത്തിലൂടെ കുട്ടികള്‍ക്ക് ബുദ്ധിയും ആരോഗ്യവും ലഭിക്കുന്നതിനാണ് അവരെ ചാണകത്തിലിട്ടത്. ഇങ്ങനെ ആരോഗ്യം ലഭിക്കാനായി കൈക്കുഞ്ഞുങ്ങളെയടക്കമാണ് കൂട്ടിയിട്ടിരിക്കുന്ന ചാണകത്തിലേക്ക് എടുത്തിട്ടത്. വിവിധ സ്ഥലങ്ങളിലാണ് ഇത്തരം ആചാരങ്ങള്‍ നടന്നുവരുന്നത്. ഗോമാംസത്തിന്‍റെയും ഗോവധത്തിന്‍റെയും പേരില്‍ ദളിതരേയും മുസ്ലിംങ്ങളേയും ക്രൂരമായി […]

ആടുതോമയായി ഭദ്രന്‍റെ മകന്‍- വിവാഹം തകര്‍ത്തു- VIDEO

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു സ്ഫടികം. ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ 1995 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ചയായിരിക്കുന്നത് വേറൊന്നുമല്ല. സംവിധായകന്‍ ഭദ്രന്‍റെ മകന്‍റെ വിവാഹം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആട് തോമയെ വീണ്ടും ഓര്‍മ്മിക്കും വിധം സ്ഫടികം സ്റ്റൈലിലാണ് ഭദ്രന്‍റെ മകന്‍ ജെറി മാട്ടേലിന്‍റെ വിവാഹത്തിന് വേണ്ടിയുള്ള വരവ്. സ്ഫടികം ലോറിയില്‍ ഒപ്പം വധുവിനെയും കൊണ്ടായിരുന്നു ജെറിയുടെ മാസ് എന്‍ട്രി.   ചുവന്ന അക്ഷരത്തില്‍ സ്ഫടികമെന്ന് […]

‘നീ മധു പകരൂ മലര്‍ ചൊരിയൂ..’; മതിമറന്ന് പാടി ലാലേട്ടന്‍- VIDEO

അനശ്വര നടന്‍ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ ‘മൂടല്‍മഞ്ഞ്’ സിനിമയില്‍ യേശുദാസ് പാടിയ മനോഹരമായ ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ ഗാനം മതിമറന്ന് പാടി ലാലേട്ടന്‍. മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം വ്യത്യസ്തമാവുകയാണ്. ലാലിനോടൊപ്പം സുരാജ് വെഞ്ഞാറമൂട് വീഡിയോയിലുണ്ട്. മോഹന്‍ലാലിന്‍റെ ഗാനത്തിന് സ്റ്റിഫന്‍ ദേവസിയുടെ പിയാനോ സംഗീതം കൂടിയായപ്പോള്‍ പ്രേക്ഷകര്‍ വീഡിയോ ഇരും കൈയ്യും നീട്ടി […]

തപാല്‍ പെട്ടിയില്‍ ജീവനുള്ള കടുവക്കുട്ടി!; ആശ്ചര്യപ്പെട്ട് അധികൃതര്‍- VIDEO

വ്യാജചരക്കുകള്‍ കണ്ടെത്താനുളള പരിശോധനയ്ക്കിടെ നീല പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോള്‍ മെക്സിക്കന്‍ അധികൃതര്‍ ശരിക്കും ഞെട്ടി. നായ മണം പിടിച്ചെത്തിയ പെട്ടിക്കുളളില്‍ ഒരു കടുവക്കുട്ടി. പെട്ടിക്കുള്ളില്‍ വിരിച്ചിരുന്ന പേപ്പര്‍ കഷ്ണങ്ങള്‍ക്കിടയില്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നു വംശനാശം നേരിടുന്ന ഈ ബംഗാള്‍ കുടവ. കടുവാക്കുട്ടിക്ക് ശ്വാസം കിട്ടാനായി പെട്ടിയില്‍ അവിടിവിടെ ചെറുദ്വാരങ്ങളിട്ടിരുന്നു.   ഉടന്‍ തന്നെ മൃഗ ഡോക്ടറെ വരുത്തി അധികൃതര്‍ ഈ സാധു മൃഗത്തിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പിന് കടുവാക്കുട്ടിയെ കൈമാറി. പശ്ചിമ മെക്സിക്കോയിലെ […]

പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ നമിതാ പ്രമോദ്- VIDEO

സിനിമാ താരങ്ങളെപ്പോലെ അവരുടെ വളര്‍ത്തുമൃഗങ്ങളും പലപ്പോഴും   ശ്രദ്ധാകേന്ദ്രങ്ങളായി മാറാറുണ്ട്. മിക്ക നടീനടന്മാരും പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം നമിത പ്രമോദിന്‍റെ പട്ടിക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരമായിക്കൊണ്ടിരിക്കുന്നത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും താരം അടി […]

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി- VIDEO

തായ്ലന്‍ഡ്: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച്‌ കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. കാഷായ വസ്ത്രധാരിയായ സന്യാസി  പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച്‌ സഞ്ചിയിലാക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. അതേസമയം ‘ദൃശ്യങ്ങള്‍ […]

ന്യൂജന്‍ ഫ്രീക്കന്മാരെ മര്യാദരാമന്മാരാക്കി ഒരു അധ്യാപകന്‍-VIDEO

ഇടപ്പള്ളി: മുടി സ്പൈക്ക് ചെയ്തിട്ടും സ്റ്റൈലില്‍ മുടി നീട്ടി വളര്‍ത്തിയും ഇടപ്പള്ളി ഗവ. ഹൈസ്കൂളില്‍ വരേണ്ട, ന്യൂജന്‍ ഫ്രീക്കന്മാരെ കൈയ്യോടെ പിടികൂടി മര്യാദരാമന്മാരാക്കാന്‍ ഹിന്ദി അധ്യാപകനായ ശ്രീകുമാര്‍ ഉണ്ട്. ഫ്രീക്കന്മാരെ കൈയോടെ ബാര്‍ബര്‍ഷോപ്പില്‍ കൂട്ടിക്കൊണ്ടുപോയി മുടി വെട്ടിച്ചുകളയും ശ്രീകുമാര്‍ സാര്‍. വിദ്യാര്‍ത്ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം നാലര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. പതിനൊന്നായിരത്തിലേറെ ഷെയറുമുണ്ട്. ജനുവരി 31-ന് ഉച്ചയ്ക്ക് ഇടവേളയിലാണ് ഇടപ്പള്ളിയില്‍ മുടിവെട്ടുമാമാങ്കം നടന്നത്. 13 ഫ്രീക്കന്മാരെയും കൂട്ടി ബാര്‍ബര്‍ ഷോപ്പിലെത്തി. […]

‘ജയ് ശ്രീറാം’ വിളിച്ചില്ല; മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍- VIDEO

ജയ്പൂര്‍: ‘ജയ് ശ്രീറാം’ വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍. 45കാരനായ മുഹമ്മദ് സാലിമിനെയാണ് വിനയ് മീന എന്ന യുവാവ്  മര്‍ദ്ദിച്ചത്‌. രാജസ്ഥാനിലെ സിറോഹി ജില്ലയിലായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ  ക്രൂരത.  മുസ്ലീം വിശ്വാസിയായ സലീമിനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അസഭ്യവര്‍ഷത്തോടെ മുഖത്തടിച്ചതിന് പുറമെ താടിയിലും മുടിയിലും നിരന്തരം പിടിച്ചുവലിക്കുകയും ചെയ്തു. അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. സംഭവത്തിന്‍റെ മൂന്ന് മിനുറ്റ് നീളം വരുന്ന വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്. വീഡിയോ വൈറലായതോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു.  […]

ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച് ഭാര്യ; VIDEO

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച്‌ ഭാര്യ. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം നടന്നത്. ഗേറ്റിനടുത്ത്  അയല്‍ക്കാരനുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തിനെ നേരെ ഒരു കൂട്ടം ആളുകള്‍ എത്തി യാതൊരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ച്‌ വിട്ടു. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ഭാര്യ കണ്ടത് തന്‍റെ ഭര്‍ത്താവിനെ ചിലര്‍ ചേര്‍ന്ന് ചവിട്ടുകയും ഇടിക്കുകയും അടിക്കുകയും ചെയ്യുന്നതാണ്. ഉടന്‍ തന്നെ അവര്‍ വീടിനുള്ളിലേക്ക് പോയി തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ […]

പ്രണയനൈരാശ്യത്തില്‍ കാമുകന്‍റെ വീടിന് മുന്നില്‍ ഡി.‍ജെ ഡാന്‍സ് ചെയ്ത് പെണ്‍കുട്ടി- VIDEO

പ്രണയനൈരാശ്യത്തില്‍ രക്ഷപ്പെടാന്‍ പലരും പല വഴികള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്ത് സ്വയം രക്ഷപ്പെടും. മറ്റു ചിലര്‍ പക ഉള്ളില്‍ കൊണ്ട് നടന്ന അവസാനം അത് കൊലപാതകത്തില്‍ കലാശിക്കും. എന്നാല്‍ ഹരിയാനയിലെ ഒരു പെണ്‍കുട്ടി തെരഞ്ഞെടുത്ത് അല്‍പം  വ്യത്യസ്തമായ വഴിയാണ്.  കാമുകന്‍റെ വീടിന് മുന്നില്‍ പോയി ഡി.‍ജെ വച്ച് ഡാന്‍സ് ചെയ്യുകയാണ്  ചെയ്തത്. പെണ്‍കുട്ടി നന്നായി  മദ്യപിച്ചിരുന്നു.    പെണ്‍കുട്ടി റോഡില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകായാണ്. ബോളിവുഡിലെ പോപ്പുലര്‍ ഗാനങ്ങള്‍ വെച്ചാണ് പെണ്‍കുട്ടിയുടെ […]