അച്ഛന്‍ മക്കളെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അത്തരത്തില്‍  മകനെയും മകളെയും ക്രൂരമായി ശിക്ഷിക്കുന്ന  അച്ഛന്‍റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരന്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഇയാള്‍ അറസ്റ്റിലായിരിക്കുകയാണ്. പിഞ്ചുബാലനെ കയറില്‍ തൂക്കിയിട്ടാണ് നിര്‍ദ്ദാക്ഷിണ്യം തല്ലുന്നത്. പോരാത്തതിന് കുഞ്ഞുമകളെയും ഇയാള്‍ നിലത്തിട്ട് തല്ലി ചതയ്ക്കുന്നുണ്ട്.   കുട്ടികള്‍ രണ്ട് പേരും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. കെട്ടിയിട്ട സഹോദരനെ […]

‘മാ’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പതിനഞ്ച് വയസ്സുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഒരു അമ്മ എന്ത് ചെയ്യും. അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരു തെറ്റില്‍ മകളുടെ സ്വാതന്ത്രത്തിന്‍റെ  ചിറകുകള്‍ എന്നെന്നേക്കുമായി അരിഞ്ഞു കളയുന്ന അമ്മമാരെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ വ്യത്യസ്തയായ ഒരു അമ്മയെ ചിത്രീകരിച്ചിരിക്കുകയാണ് സര്‍ജുന്‍ കെഎം തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ‘മാ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ.   മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും പ്രതികരിക്കുന്നതുപോലെ ആ അമ്മയും മകളെ അടിക്കുകയും പോയി മരിക്കു എന്ന്‍ പറയുകയും ചെയ്യുന്നുണ്ടെങ്കിലും മകള്‍ക്കൊപ്പം നിന്ന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന […]

മാതൃസ്നേഹം; ലോറിയില്‍ കൊണ്ടുപോകുന്ന കിടാവിനെ പിന്തുടര്‍ന്ന്‍ അമ്മപ്പശു- VIDEO

അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിനപ്പുറം മഹത്തരമായി ഒന്നും തന്നെ ഈ ലോകത്തില്ല. എന്ത് കാര്യമായാലും അമ്മയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യങ്ങളില്‍ വളരെ കരുതലുണ്ടാവും. അത്തരത്തില്‍ പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍ ജനുവരി 25നാണ് മനുഷ്യഹൃദയങ്ങളെ  സ്പര്‍ശിക്കും വിധമുള്ള  സംഭവം നടന്നിരിക്കുന്നത്. മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് രണ്ടരമാസം പ്രായമുള്ള കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്. ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന  കിടാവിനു പിന്നാലെ അമ്മപ്പശു പോവുകയാണ്. അര […]

‘ഒന്ന് കുളിച്ചിട്ടു വരാം..’; വൈറലായി എലിയുടെ തേച്ചുകുളി- VIDEO

മനുഷ്യരെ മറ്റ് മൃഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. കുളിച്ച്‌ വൃത്തിയായി നടക്കുന്നതും അതിലൊന്നാണ്. എന്നാല്‍, കുളിച്ച്‌ കുട്ടപ്പന്മാരാകുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ ദൃശ്യം. ബാത്ത്റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച്‌ ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്നത് ഒരു എലിയാണ്. രണ്ടുകാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയാണ് എലിയുടെയും കുളി. പെറുവിലെ ഒരു വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നാണ് വിശ്വസിക്കുന്നത്. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും കക്ഷവുമൊക്കെ സോപ്പുപയോഗിച്ച്‌ കഴുകുന്നത് ദൃശ്യത്തില്‍ നല്ലവണ്ണം വ്യക്തമാണ്. ഡിജെയായ ഹോസെ […]

ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കി; ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു- VIDEO

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്‍റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു ഇലക്‌ട്രോണിക്സ് മാര്‍ക്കറ്റില്‍ ഫോണ്‍ വാങ്ങാനായി യുവതിയ്ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചു. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്‍റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

സെല്‍ഫി ഭ്രമം മൂത്ത യുവാവിന് സംഭവിച്ചത്- VIDEO

ഹൈദരാബാദ്: സെല്‍ഫി ഭ്രമം മൂത്ത് ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതരപരിക്ക്. ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. […]

ചീറിപ്പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ സാഹസികത കാട്ടി യുവാവ്- VIDEO

ശ്രീനഗര്‍: സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടാനായി പല വിധത്തിലുള്ള സാഹസിക പ്രകടങ്ങള്‍ നടത്താനും ഇന്നത്തെ യുവതലമുറ തയ്യാറാകാറുണ്ട്. അത്തരത്തില്‍ ആളാവാന്‍ വേണ്ടി ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. റെയില്‍വേ പാളത്തിനു നടുവിലായി ആത്മഹത്യ ചെയ്യാനെന്ന പോലെ കമഴ്ന്നു കിടക്കുകയാണ് ഒരു കാശ്മീരി യുവാവ്.  പാളത്തില്‍ കിടന്ന യുവാവിന്‍റെ മുകളിലൂടെയാണ് ട്രെയിന്‍ കടന്നു പോയത്. ഇയാള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ട്രെയിന്‍ പോയതിനുശേഷം തന്റെ ദൗത്യം വിജയിച്ച്‌ ആഹ്ലാദത്തോടെ കടന്നുവന്ന യുവാവിന്‍റെ പ്രകടനത്തെ വിവേത ശൂന്യമായ പ്രവര്‍ത്തനമായാണ് സമൂഹ […]

പരിഭ്രാന്തിയിലായ ജനങ്ങളെ അമ്പരപ്പിച്ച് വിമാനത്തിന്‍റെ സാഹസിക ലാന്‍ഡിങ്- VIDEO

ബെര്‍ലിന്‍: ശക്തമായ കൊടുങ്കാറ്റില്‍പ്പെട്ട വിമാനത്തിന്‍റെ സാഹസിക ലാന്‍ഡിങ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ശക്തമായ കാറ്റിനെയും മറികടന്ന് അതിസാഹസികമായി ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന് ഒരുങ്ങിയ വിമാനം കാറ്റില്‍ ശക്തമായി ആടിയുലയുകയായിരുന്നു. പല തവണ താഴന്നപ്പോഴും കാറ്റിന്‍റെ ശക്തിയില്‍ വിമാനം വശങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാല്‍ വളരെ സാഹസികമായി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന പ്ലെയിന്‍ സ്പോട്ടറില്‍ പതിഞ്ഞ ഈ സാഹസിക ലാന്‍ഡിങിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ […]

ഈ വീട്ടില്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് സമ്മാനം; പക്ഷേ സാക്ഷ്യപത്രത്തില്‍ ഒപ്പിടണം- VIDEOS

ഹൊറര്‍ എന്നും എപ്പോഴും ട്രന്‍ഡാണ്. എത്ര പേടിപ്പെടുത്തുന്നതാണെങ്കിലും ഒന്നു കണ്ടുനോക്കാമെന്ന ചിന്തയില്‍ ആളുകള്‍ കാണും എന്നതിനാലാണ് ഹൊറര്‍ സിനിമകള്‍ സൂപ്പര്‍ഹിറ്റാകുന്നത്. ഒട്ടുമിക്ക ഹൊറര്‍ സിനിമകള്‍ എടുത്താലും അതിലൊക്കെ പശ്ചാത്തലമായി ഒരു കഥാപാത്രത്തിന് തുല്യമെന്നോണം ഒരു വീട് കാണും. ആ വീട്ടിലായിരിക്കും പേടിപ്പെടുത്തുന്ന സംഭവങ്ങളെല്ലാം അരങ്ങേറുക. പക്ഷേ എത്രയൊക്കെ ഭയപ്പെടുത്തിയാലും ഇതൊരു സിനിമ ആണല്ലോ, എന്ന് വിചാരിക്കാം. പക്ഷേ സിനിമയിലല്ല, യഥാര്‍ഥ ജീവിതത്തില്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അവതരിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുല്യമായ ഒരു വീടുണ്ട്. മക് ക്യാമെയ് മാനര്‍ […]

കട്ടന്‍ചായ കുടിക്കുന്ന പാമ്പോ…? വീഡിയോ കാണൂ..

മലയാളികളുടെ കട്ടന്‍ചായ പ്രേമം അതൊരു സംഭവം തന്നെയാണ്. എന്നാല്‍ പാമ്പ് കട്ടന്‍ചായ കുടിക്കുമെന്നു കേട്ടാല്‍ വിശ്വസിക്കാമോ ? എന്തായാലും വിശ്വസിച്ചേ മതിയാവൂ കാരണം ചായ കുടിക്കുന്ന പാമ്ബിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്‍റെ വിഡിയോ ദൃശ്യമാണ് പാമ്പിന്‍റെ ഉടമ പുറത്തു വിട്ടത്. സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്‍റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്. പണ്ട് പാലു മാത്രം […]