ആദിയുടെ ഓഡിയോ ലോഞ്ച് പുറത്തുവിട്ട്‌ ലാലേട്ടന്‍- VIDEO

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഓഡിയോ ലോഞ്ച് ഫെയ്സ് ബുക്ക് ലൈവിലൂടെ മോഹന്‍ലാല്‍ നിര്‍വഹിച്ചു.  വളരെ ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, പ്രണവ്, മോഹലാലിന്‍റെ ഭാര്യ സുചിത്ര എന്നിവര്‍ പങ്കെടുത്തു.     ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.    ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്‍റെ സംവിധാന സഹായിയായിരുന്നു […]

ബെന്‍സിന്‍റെ പുതിയ കാര്‍ സ്വന്തമാക്കാന്‍ ഷോറൂമിലെത്തിയ ജയസൂര്യയെ ഞെട്ടിച്ച് ജീവനക്കാര്‍- VIDEO

തീയറ്ററുകളില്‍ തകര്‍ത്തോടുകയാണ് ആട് -2. ഇതോടെ ഏറെക്കാലത്തിന് ശേഷം ഒരു ബംപര്‍ ഹിറ്റാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ വിജയം അദ്ദേഹം ആഘോഷിക്കുന്നത് പുതിയ ബെന്‍സ് കാര്‍ സ്വന്തമാക്കിയാണ്. ബെന്‍സിന്റെ ലക്ഷ്വറി എസ്യുവി ജിഎല്‍സി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. കൊച്ചിയിലെ ബെന്‍സ് ഡീലര്‍ഷിപ്പായ രാജശ്രീ മോട്ടോഴ്സില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കാന്‍ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യയെ അതിശയിപ്പിക്കാനായി ആട് 2 ലെ കഥാപാത്രങ്ങളും ഷോറൂമിലുണ്ടായിരുന്നു. ഷോറൂം ജീവനക്കാര്‍ തന്നെയാണ് സര്‍ബത്ത് സമീറും അറയ്ക്കല്‍ […]

ഭീമന്‍ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു

അനങ്ങാന്‍ വയ്യാതെ കിടന്ന ഭീമന്‍ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. തായ്ലന്‍ഡിലെ പത്തുംതാനിയിലാണ് സംഭവം. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പ് വലിയ ഒരു പൂവന്‍ കോഴിയെയാണ് അകത്താക്കിയത്. കര്‍ഷകന്‍ രാവിലെ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് കോഴികളെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്താല്‍ നടത്തിയ തിരച്ചിലില്‍ സമീപത്ത് നിന്നും അദ്ദേഹം ഒരു ഭീമന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വയര്‍ വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത വിധം അത് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഉപകരണത്തിന്റെ സഹായത്താല്‍ പാമ്പിന്‍റെ […]

നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ വീഡിയോ- video

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്ററില്‍ വീഡിയോ. ജനുവരി 14ന്​ ചെയ്​ത പോസ്​റ്റില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു; മോദിയില്‍ നിന്ന്​ കൂടുതല്‍ കെട്ടിപ്പിടിത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്​. With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf — Congress (@INCIndia) January 14, 2018 […]

ഫാഷന്‍ ഷോയ്ക്കിടെ മോഡലിന്‍റെ തലയ്ക്ക് തീപിടിച്ചു- VIDEO

ഈജിപ്ത് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത മോഡലിന്‍റെ തലയ്ക്ക് തീപിടിച്ചു. പരമ്പരാഗരാത വേഷമണിഞ്ഞെത്തിയ മോഡല്‍ തൂവലുകള്‍ കൊണ്ട് നിര്‍മിച്ച വെഞ്ചാമരം പോലുള്ള അലങ്കാരവസ്തു തലയിലണിഞ്ഞാണ് റാംപിലെത്തിയത്. റാംപില്‍ ഇരുവശത്തും ദീപശിഖയുമേന്തി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്‍റെ ഒരു ഭാഗം തീപിടിച്ചു. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്‍റെ തലയില്‍ നിന്നും അത് എടുത്തുമാറ്റി.

‘ടോപ്പ് ഹിറ്റ്സ് ഓഫ് 2017’ പുറത്തിറക്കി മ്യൂസിക്247

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ടോപ്പ് ഹിറ്റ്സ് ഓഫ് 2017’ പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247  ആണ് സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മ്യൂസിക്247 പുറത്തിറക്കിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ 44 പാട്ടുകളാണ് ഇതിലുള്ളത്. എസ്ര, ജോമോന്‍റെ സുവിശേഷങ്ങള്‍, അങ്കമാലി ഡയറീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഒരു മെക്സിക്കന്‍ അപാരത, ആദം ജോണ്‍, ഉദാഹരണം സുജാത, രാമന്‍റെ ഏദന്‍തോട്ടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി […]

ആട് -2 വിലെ കട്ട് ചെയ്ത ഭാഗങ്ങള്‍ യൂട്യൂബില്‍ ഹിറ്റ്- VIDEO

ആട് -2 സിനിമയില്‍ വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്ത്. പുറത്ത് വിട്ട രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് ഇപ്പോള്‍ തരംഗമാക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍  തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പാന്‍ എന്ന് കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില തമാശ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേഷകര്‍ക്കായി പുറത്ത് വിട്ടത്. അത് സിനിമയില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളായിരുന്നു. ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ആട-്2, ഇപ്പോഴും മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ആട് ഒരു ഭീകരജീവിയാണ് […]

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം ഹിപ് ഹോപ് ചുവടുകള്‍ വെച്ച് സെറീന വില്യംസ്- VIDEO

ടെന്നീസ് കോര്‍ട്ടില്‍ പന്തിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നീങ്ങുന്ന ഒരു പെണ്‍പുലിയെ മാത്രമേ ലോകത്തിനു അറിയൂ.  അടുത്തകാലത്തായി ആരാധകര്‍ ഉറ്റുനോക്കിയത് സെറീനയുടെ കുഞ്ഞു രാജകുമാരിയെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു.  പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസ വാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്. വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്‍റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. പാം ബീച്ച്‌ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന […]

സോഷ്യല്‍ മീഡിയയില്‍ താരമായി ദുല്‍ഖറിന്‍റെ കുഞ്ഞുമറിയം- VIDEO

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനുംഅമാലിനും  കുഞ്ഞു രാജകുമാരി പിറന്നതോടെ ആരാധകര്‍ താരത്തിന്‍റെ കുഞ്ഞു മറിയത്തെ കാണാനുള്ള ആകാംഷയിലായിരുന്നു. ഈയിടെ ദുല്‍ഖര്‍ മകളുടെ ചിത്രങ്ങള്‍  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മുഖം കൃത്യമായി കാണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

ന്യൂ ഇയര്‍ സന്ദേശവുമായി ‘ന്യൂ’ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. 

പുതുവര്‍ഷത്തില്‍ നടനും ഗായകനുമായ സിദ്ധാര്‍ത്ഥും നടന്‍ ചേതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരി പി നായരുടെ ഷോര്‍ട്ട് ഫിലിം ‘ന്യൂ ‘ വൈറലാകുന്നു. 18 എന്ന സംഖ്യയെ ചുറ്റിപറ്റിയുള്ള വിഷയങ്ങള്‍ പങ്കുവെയ്ക്കുകയും അതിലൂടെ പ്രധാനപ്പെട്ട ഒരു സന്ദേശവും ന്യൂ പങ്കുവെയ്ക്കുന്നുണ്ട്. “ഗപ്പി ‘ ഫെയിം ചേതൻ ഭഗത്, ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ, സാധിക, ജോയി ജോൺ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നാട്ടിൻപുറവും നഗരവും പുതിയ വർഷത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന പുലരിയിൽ രണ്ട് ചെറുപ്പക്കാർ […]