കുട്ടികളുടെ ബുദ്ധിവികാസത്തിനായി ചാണകം കൊണ്ടൊരു ആചാരം- VIDEO

കുട്ടികള്‍ക്ക് ബുദ്ധിയും ആയുസും ഉണ്ടാകാന്‍ അവരെ ചാണകത്തിലിട്ടാല്‍ മതിയെന്ന പുതിയ ഫോര്‍മുല കണ്ടെത്തി ഇന്ത്യയിലെ ഒരു ഗ്രാമം. ഇപ്പോഴല്ല വര്‍ഷങ്ങള്‍ക്കു മുന്‍പേ പാവങ്ങളെ പഠിപ്പിച്ചിരിക്കുന്നതാണ് ഈ ആശയം. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ചാണകത്തിന്‍റെ ഐശ്വര്യത്തിലൂടെ കുട്ടികള്‍ക്ക് ബുദ്ധിയും ആരോഗ്യവും ലഭിക്കുന്നതിനാണ് അവരെ ചാണകത്തിലിട്ടത്. ഇങ്ങനെ ആരോഗ്യം ലഭിക്കാനായി കൈക്കുഞ്ഞുങ്ങളെയടക്കമാണ് കൂട്ടിയിട്ടിരിക്കുന്ന ചാണകത്തിലേക്ക് എടുത്തിട്ടത്. വിവിധ സ്ഥലങ്ങളിലാണ് ഇത്തരം ആചാരങ്ങള്‍ നടന്നുവരുന്നത്.

ഗോമാംസത്തിന്‍റെയും ഗോവധത്തിന്‍റെയും പേരില്‍ ദളിതരേയും മുസ്ലിംങ്ങളേയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും കൊലപ്പെടുത്തുന്നതിന്‍റെയും ദൃശ്യങ്ങളും രാജ്യം പലകുറി കണ്ടതാണ്. എന്തൊക്കെ സംഭവിച്ചാലും മൗനമായിരിക്കാന്‍ ശീലിച്ചിട്ടുള്ളത് കൊണ്ട് വലിയ രീതിയിലുള്ള പ്രതികരണങ്ങള്‍ ഇല്ലാതെ പോകുകയാണ് പതിവ്.

Image result for children dipped in cow dung for bizarre ritualRelated image

ഇങ്ങനെയെങ്കില്‍ ആര്‍.എസ്.എസ് സ്വപ്‌നം കാണുന്ന ഇന്ത്യ യാഥാര്‍ത്ഥ്യമാകാന്‍ അധികം നാള്‍ വേണ്ടിവരില്ല.

Related posts

Leave a Reply

*