മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനം നടത്തി പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന പക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്. ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹന […]

മഹാരാഷ്ട്രയില്‍ സംഘര്‍ഷം; ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

മുംബൈ:  മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ദളിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചത്. കിഴക്കന്‍ മുംബൈയില്‍ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുംബൈയില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യ സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ല്‍ വ​​​​​​​​​ന്‍​​​​​​​​തോ​​​​​​​​തി​​​​​​​​ല്‍ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നെ […]

ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലിനെതിരെ ഡോ​ക്​​ട​ര്‍​മാ​രു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലിനെതിരെ ഡോ​ക്​​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ) ആഹ്വാനം ചെയ്ത 12 മ​ണി​ക്കൂ​ര്‍ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് സംസ്ഥാനത്ത്​ ആരംഭിച്ചു.  ഇതോടെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. കേ​ര​ള​ത്തി​ല്‍ രാ​വി​ലെ ആ​റു​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു​വ​രെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളും ഒ​ഴി​കെ എ​ല്ലാ ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളും നി​ര്‍ത്തി​വെ​ച്ചാണ് പണിമുടക്ക്. അതേസമയം, സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രി​ല്‍ ഒ​രു​ വി​ഭാ​ഗം രാ​വി​ലെ ഒ​മ്പതു​ മു​ത​ല്‍ 10 വ​രെ ഒ​രു ​മ​ണി​ക്കൂ​ര്‍ ഒ.​പി ബ​ഹി​ഷ്​ക​രി​ക്കും. ഇതുകൂടാതെ, സ്വ​കാ​ര്യ […]

തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ട് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

13 ന് യു.ഡി.എഫ്. ഹര്‍ത്താല്‍

മലപ്പുറം : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു ഹര്‍ത്താല്‍ വരുന്നു. ഈ മാസം 13ന് യുഡിഎഫാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയാണ് ഹര്‍ത്താലെന്നും ജിഎസ്ടി    നിലവില്‍ വന്ന ശേഷമുണ്ടായ പ്രതിസന്ധി,  ഇടയ്ക്കിടെയുള്ള ഇന്ധന വിലവര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍ നടത്തുന്നതെന്നും  ചെന്നിത്തല വ്യക്തമാക്കി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്

കോട്ടയം: നാല് ജില്ലകളില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പണിമുടക്കുന്നത്. ശമ്പളം വൈകുന്നതിനാലാണ് തൊഴിലാളി സമരം. ഭരണകക്ഷി