മിഷേലിന്‍റെ മരണം: പിറവത്ത് ഇന്ന് ഹര്‍ത്താല്‍

മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം
ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി കര്‍മസമിതി ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കുന്നു. പിറവം നഗരസഭാ പ്രദേശത്തുള്ള കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് തുറക്കില്ല. വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസിന്‍റെ പ്രാഥമിക നിഗമനം മിഷേലിന്‍റെ വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നില്ല. ആത്മഹത്യ ചെയ്യേണ്ട ഒരു കാരണങ്ങളും ഇല്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ബുധനാഴ്ച കര്‍മസമിതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കും.

prp

Related posts

Leave a Reply

*