പിറവം കൊലപാതകം: 2 പേര്‍ അറസ്റ്റില്‍

പിറവം: ടൗണില്‍ വയോധികനെ സിമന്‍റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെയാണ് പിറവം ടൗണില്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ വയോധികന്‍റെ മൃതദേഹം കണ്ടെത്തിയത്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ പാര്‍പ്പാംകോട് കണ്ടംകരിക്കല്‍ കൃഷ്ണന്‍കുട്ടി (70) ആണ് മരിച്ചത്. സിമന്‍റ് കട്ടയ്ക്ക് തലയ്ക്ക് ഇടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് […]

പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

പിറവം: പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. ആരക്കുന്നം എടയ്ക്കാട്ടുവയൽ, പാർപ്പാംകോട് കരയിൽ കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടി (70)യാണ് കൊല്ലപ്പെട്ടത്. പിറവം കോടതി കെട്ടിടത്തിന് മുന്നിലാണ് വെളുപ്പിന് 6 മണിയോടെ മൃതദേഹം  കണ്ടെത്തിയത്. ഹോളോബ്രിക്സ് ഇഷ്ടികയ്ക്ക് തല ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽലാണ് മൃതദേഹം. പിറവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പിറവം പള്ളിത്തര്‍ക്കം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി

പിറവം: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം ഉന്നയിച്ച്‌ യാക്കോബായ സഭ രംഗത്തെത്തിയിരുന്നു. പിറവംപള്ളി തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പിറവം പള്ളിയില്‍ നടന്നത് പൊലീസ് നാടകമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിധി […]

പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍

പിറവം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭക്കാര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പിറവം പള്ളിക്ക് മുന്നില്‍ സംഘര്‍ഷം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സംഘം എത്തിയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ മുകളില്‍ കയറുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പള്ളിക്കുള്ളില്‍ കയറ്റാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി രണ്ട് പേരാണ് പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. പള്ളിക്കുള്ളില്‍ പൊലീസിനെ കയറ്റില്ലെന്ന നിലപാടുമായി സ്ത്രീകള്‍ അടക്കമുള്ള നൂറോളം വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ട്. തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ […]

മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു 

പിറവം: മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച്  കൊലപ്പെടുത്തി. പിറവം പിറവം ദേവി തീയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് രാവിലെ മരിച്ചത്. ഫോണില്‍ തന്നെക്കുറിച്ച്‌ ബന്ധുവിനോട് പരാതി പറഞ്ഞതാണ് മകന്‍റെ ക്രൂരകൃത്യത്തിന് കാരണം. രാവിലെ  മദ്യപിച്ചെത്തിയ മകന്‍  ജയിംസ് വര്‍ക്കി പിതാവ് ഫോണില്‍ ബന്ധുവിനോട് തന്നെക്കുറിച്ച്‌ സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ട് കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്കടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കൊലപാതകത്തിനു ശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട മകന് വേണ്ടിയുള്ള […]