പിറവം: പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. ആരക്കുന്നം എടയ്ക്കാട്ടുവയൽ, പാർപ്പാംകോട് കരയിൽ കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടി (70)യാണ് കൊല്ലപ്പെട്ടത്.
പിറവം കോടതി കെട്ടിടത്തിന് മുന്നിലാണ് വെളുപ്പിന് 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഹോളോബ്രിക്സ് ഇഷ്ടികയ്ക്ക് തല ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽലാണ് മൃതദേഹം. പിറവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

