പിതാവിനെ രക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: പിതാവിനെ സംരക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച രണ്ട് കുട്ടികളെ റാന്നിയില്‍ കണ്ടെത്തി. റാന്നി കുന്നം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണിവര്‍. സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ചൈല്‍ഡ് റെസ്ക്യു ഓഫീസര്‍മാര്‍ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികള്‍ […]

അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ തീരുമാനമായി

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ പുതിയ ഉത്തരവ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ ഈ നിര്‍ദേശം. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ […]

ശബരിമലയിലെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി

ശബരിമല: ശബരിമലയിലെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ്​ ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക ​ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ​​ സന്നിധാനത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തെങ്കിലും ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തി​ന്‍റെ പിതാവ്​  ഉമാശങ്കര്‍ ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാളെ ബംഗളൂരു പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളിന്‍റെ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ […]

ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റുന്നു

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റാന്‍ നീക്കം.  ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയപേര് തിരിച്ചുകൊണ്ടുവരാനാണ്  പുതിയ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനം നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും. കഴിഞ്ഞ ദേവസ്വം ബോര്‍ഡാണ് ശബരിമലയിലെ ക്ഷേത്രത്തിനു അയ്യപ്പസ്വാമി ക്ഷേത്രം എന്നു പേര് നല്‍കിയതായി വിജ്ഞാപനം ഇറക്കിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിലെ ഇടതുസര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്‍റെ പേര് മാറ്റിയത്. ലോകത്തെവിടെയുമുള്ള […]

ട്രാന്‍സ്ജെന്‍ററുകള്‍ക്ക് ശബരിമലയില്‍ വിലക്കുണ്ടോ? ആശയക്കുഴപ്പത്തില്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ട്രാന്‍സ്ജെന്‍റേഴ്സിന് അയ്യപ്പ ദര്‍ശനം സാധ്യമോ? അയ്യപ്പദര്‍ശനത്തിന് സന്നിദാനത്ത് എത്തിയ ട്രാന്‍സ്ജന്‍റര്‍ മോഹന്‍ ആണ് ഇങ്ങനെയൊരു ചോദ്യം സമൂഹത്തിന് മുന്നിലേക്ക് വയ്ക്കുന്നത്. ആചാരലംഘനമാണോ എന്നറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് കൈമലര്‍ത്തിയതോടെ സംഭവം പോലീസിന്‍റെ തലയിലായി. പോലീസ് ഇയാളെ പിടികൂടി തിരിച്ചയച്ചു. വെല്ലൂര്‍ സ്വദേശിയായ മോഹന്‍ ആണ് തമിഴ്നാട്ടില്‍ നിന്ന് എത്തിയ സംഘത്തോടൊപ്പം അയ്യപ്പദര്‍ശനത്തിന് എത്തിയത്. ട്രാന്‍സ്ജെന്‍റര്‍ ആണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇയാള്‍ എത്തിയത്. ദര്‍ശനം നടത്തിയശേഷം ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് […]

 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 1 മരണം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കെ.കെ റോഡില്‍ പീരുമേടിനടുത്ത് മത്തായി കൊക്കയിലേക്കാണ് മറിഞ്ഞത്. സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്‍ത്തികേയന്‍ (42) ആണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടിപ്പെരിയാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ്  ഇന്‍റെണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന് ആരോപിച്ച് കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനു പിന്നാലെ  ഇന്‍റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും അധ്യാപകര്‍ മാനസികമായി  പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഹാറൂന്‍ നിഖില്‍ എന്നീ  രണ്ട് വിദ്യാര്‍ത്ഥികളും ഫാര്‍മസി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും കോളെജ് അധികൃതരുമായി ചര്‍ച്ച നടത്തി. […]

റമദാന്‍ ഓഫറുകളുമായി മിത്ര ബൊട്ടീക്

പത്തനംതിട്ട: പത്തനംതിട്ടയിലെ മിത്ര ബൊട്ടീക് റമദാന്‍ നാളിനെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു. മിത്രയില്‍ നിന്നും 20 മുതല്‍ 40 ശതമാനം വരെ കിഴിവില്‍ ഇപ്പോള്‍  തുണിത്തരങ്ങള്‍ സ്വന്തമാക്കാം. ചുരിദാര്‍ ഡ്രസ്സ്‌ മെറ്റീരിയലുകള്‍, കുര്‍ത്തീസ്, ജീന്‍സ്,ടോപ്പ്,പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വെയര്‍, ഡിസൈനര്‍ സാരികള്‍, അനാര്‍ക്കലീസ്, ബൊട്ടീക് ഫാബ്രിക്സ് തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ വസ്ത്രങ്ങളുടെയും വിപുല ശേഖരം ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ഓഫറിനോടനുബന്ധിച്ച്  സ്ത്രീകളുടെയും കുട്ടികളുടെയും തുണിത്തരങ്ങളും വിവാഹ വസ്ത്രങ്ങളും കസ്റ്റമറുടെ അഭിരുചിക്കനുസരിച്ച് സ്റ്റിച്ച് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനവും മിത്രയില്‍ ഒരുക്കിയിരിക്കുന്നു.