പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കെ.കെ റോഡില്‍ പീരുമേടിനടുത്ത് മത്തായി കൊക്കയിലേക്കാണ് മറിഞ്ഞത്.
സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്‍ത്തികേയന്‍ (42) ആണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടിപ്പെരിയാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

