ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കു നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 16 കോര്‍പ്പറേഷനുകളില്‍ 12 ഇടത്തും ബിജെപിയാണ് മുന്നില്‍.
നവംബര്‍ 22, 26, 29 തീയതികളില്‍ മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ലക്നൌ, മീററ്റ്, ഗാസിയാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നിലാണ്.
രണ്ട് കോര്‍പ്പര്‍േഷനുകളില്‍ ബിഎസ്പിയാണ് മുന്നില്‍. സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.

