മുണ്ടക്കയത്ത് കണ്ടത് ജസ്‌നയെ തന്നെ, തിരച്ചില്‍ ബംഗളൂരുവിലേക്ക്

പത്തനംതിട്ട: മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌ന തന്നെയന്നെ പൊലീസ് നിഗമനം. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് മുണ്ടക്കയത്ത് കണ്ടത് ജസ്‌ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. നേരത്തെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാണെന്ന സംശയം ബലപ്പെട്ടതോടെ ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും മറ്റാരേയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. […]

കല്ലുപ്പാറയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത; കാരണം അപകട ഗെയിമെന്ന് സൂചന

പത്തനംതിട്ട: കല്ലുപ്പാറയില്‍ രണ്ടാഴ്‌ച മുമ്പ് ആത്മഹത്യ ചെയ്‌ത 13 വയസുള്ള വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത. ബ്ലുവെയില്‍ മരണം പോലെയുള്ളതാണ് കല്ലുപ്പാറയിലെ ആത്മഹത്യ എന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ നോട്ടുബുക്കില്‍ നിന്നും മൊബെെല്‍ ഫോണില്‍ നിന്നും ഈ സംശയം സാധൂകരിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്‍കി തങ്ങളുടെ വലയിലേക്ക് കുട്ടികളെ ആവാഹിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതിയെന്നാണ് സൂചന. മരിച്ച വിദ്യാര്‍ത്ഥി ഗെയിമിലൂടെ കാര്‍ സമ്മാനമായി കിട്ടും എന്ന വിവരം അടുത്ത ബന്ധുക്കളോട് […]

മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു; ദൃശ്യങ്ങളില്‍ ജസ്‌നയും ആണ്‍ സുഹൃത്തും

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് സഹായകമായി നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മാര്‍ച്ച് 22ന്  പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജസ്‌നയെക്കുറിച്ചുള്ള ഒരു വിവരവും പൊലീസിനുണ്ടായിരുന്നില്ല. ഇപ്പോഴിതാ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ ജസ്ന […]

മത്തിവെട്ടിയ യുവതിയുടെ കൈയിലെ സ്വര്‍ണ്ണ മോതിരം വെള്ളിയായി

പത്തനംതിട്ട: മത്തി വെട്ടിയ വീട്ടമ്മയുടെ കൈയിലെ സ്വര്‍ണ്ണ മോതിരം നിറം മങ്ങി വെള്ളിയായി. പത്തനംതിട്ട തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ടു സ്വര്‍ണ്ണമോതിരങ്ങള്‍ നിറംമങ്ങി വെള്ളി പോലെയാകുകയായിരുന്നു. ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മത്തിയായിരുന്നു വെട്ടിയത്.  മത്തി മീന്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന് ആറു വര്‍ഷം മുമ്പ് വിവാഹ സമയത്തു വാങ്ങിയ 916 ഹാള്‍മാര്‍ക്ക് മുദ്രയുള്ള മോതിരമാണു വെള്ളി നിറമായി മാറിയത്. കേടാവാതിരിക്കാന്‍ മീനില്‍ കലര്‍ത്തിയ രാസവസ്തുവാണു സ്വര്‍ണ്ണത്തിന്‍റെ നിറം മാറ്റിയത് എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. സംഭവം […]

വനഭൂമിക്ക് അവകാശവാദം: വയലാര്‍ ശരത് ചന്ദ്രവര്‍മയെ തടഞ്ഞ് നാട്ടുകാര്‍

പത്തനംതിട്ട: പൊന്തന്‍പുഴയില്‍ വനഭൂമിക്ക് അവകാശമുന്നയിച്ച് എത്തിയ പ്രമുഖ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയെയും ഒപ്പമുണ്ടായിരുന്നവരെയും നാട്ടുകാരും സമരസമതിയും തടഞ്ഞുവച്ചു. കുടുംബാവകാശമായി വനഭൂമിക്കു പട്ടയമുണ്ടെന്നു പറഞ്ഞാണ് ഇവരെത്തിയത്. ശരത് ചന്ദ്രവര്‍മ, ഭാര്യാ സഹോദരന്‍ പ്രസാദ് വര്‍മ എന്നിവരും ബന്ധുക്കളും സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരാണ് എത്തിയത്. ശരത് ചന്ദ്രവര്‍മയെ കാറില്‍ നിന്നിറങ്ങാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്നവരെ സമരപ്പന്തലില്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ശരത്ചന്ദ്രവര്‍മയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഭാര്യാ സഹോദരനെ സമരക്കാര്‍ പന്തലില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

ബംഗളൂരുവില്‍ കണ്ടത് ജെസ്നയെ തന്നെയോ‍? എങ്ങുമെത്താതെ അന്വേഷണം

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ല്‍ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജെ​യിം​സി​നെ ബം​ഗ​ളൂ​രു​വി​ല്‍ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോലീസ് അന്വേഷണം തുടരുകയാണ്. പെ​രു​നാ​ട് സി​ഐ എം.​ഐ.ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബംഗളൂരുവിലും തി​രു​വ​ല്ല എ​സ്‌ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൈസൂരുവിലും തെരച്ചില്‍ തുടരുകയാണ്. ഷാഡോ പോലീസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ജെസ്ന ബംഗളൂരുവില്‍ എത്തിയതായി ഇതുവരെ ഒരു സൂചനയും കേരള പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ര്‍​മ​രാ​മി​ല്‍ ക​ണ്ട​താ​യ മൊ​ഴി​യു​ടെ […]

ബാലവിവാഹം; രണ്ടാനച്ഛനും അമ്മയും പ്രതിശ്രുത വരനും അറസ്റ്റില്‍

പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കന്നിമലയിലാണ് സംഭവം. ഇന്ന് ഗുരുവായൂരില്‍ വെച്ച്‌ നടത്താനിരുന്ന വിവാഹമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. അടൂരിന് സമീപത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് വീട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇളമണ്ണൂര്‍ പൂതങ്കര സ്വദേശിയായിരുന്നു വരന്‍. ഇയാള്‍ക്ക് 30 വയസ് പ്രായമുണ്ട്. ശനിയാഴ്ച രാത്രി 12 മണിക്ക് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന് വന്ന ഒരു […]

അഡാറ് ഡാന്‍സുമായി അമ്മച്ചി സോഷ്യല്‍ മീഡിയയില്‍ താരം-VIDEO

ഇന്ന് പലരുടെയും കഴിവുകള്‍  ലോകം കാണുന്നതിനുള്ള വേദിയാണ് സോഷ്യല്‍ മീഡിയ. അഭിനയമായാലും പാട്ടായാലും മറ്റ് ഏത് തരത്തിലുള്ള കഴിവുകളായാലും ഒരു വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയേ വേണ്ടൂ സംഭവം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ താരമാവാം. ഭാഗ്യമുണ്ടെങ്കില്‍ സിനിമയിലും കയറിക്കൂടാം. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു അമ്മച്ചിയുടെ ഡാന്‍സാണ്. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ടൊരു നല്ല നാടന്‍ കിടിലന്‍ ഡാന്‍സാണ് അമ്മച്ചി അവതരിപ്പിച്ചത്. ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കരളേ എന്‍റെ കരളിന്‍റെ കരളേ എന്ന ഗാനത്തിനാണ് അമ്മച്ചി […]

പത്തനംതിട്ടയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. റാന്നി തിയ്യാടിക്കലില്‍ വെച്ച്  ബൈക്കുകളും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.      

വര്‍ക്ക്ഷോപ്പ് നടത്താന്‍ ഷെഡ്കെട്ടി; പാര്‍ട്ടിക്കാര്‍ കൊടികുത്തിയപ്പോള്‍ മാറുവഴിയില്ലാതെ പ്രവാസി ആത്മഹത്യ ചെയ്തു

പത്തനാപുരം: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംങ്ഷനില്‍ സുഗതനാണ് പകുതി പണി തീര്‍ന്ന വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍, ഇന്നലെ രാത്രി തൂങ്ങി മരിച്ചത്.  മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി ഇതിനെ സംശയിക്കുന്നു. ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. ഒരാളുടെ […]