പത്തനംതിട്ട: കല്ലുപ്പാറയില്‍ രണ്ടാഴ്‌ച മുമ്പ് ആത്മഹത്യ ചെയ്‌ത 13 വയസുള്ള വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത. ബ്ലുവെയില്‍ മരണം പോലെയുള്ളതാണ് കല്ലുപ്പാറയിലെ ആത്മഹത്യ എന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ നോട്ടുബുക്കില്‍ നിന്നും മൊബെെല്‍ ഫോണില്‍ നിന്നും ഈ സംശയം സാധൂകരിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്‍കി തങ്ങളുടെ വലയിലേക്ക് കുട്ടികളെ ആവാഹിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതിയെന്നാണ് സൂചന. മരിച്ച വിദ്യാര്‍ത്ഥി ഗെയിമിലൂടെ കാര്‍ സമ്മാനമായി കിട്ടും എന്ന വിവരം അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ.
അതേസമയം, വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് സൈബര്‍ വിഭാഗത്തെക്കൊണ്ട് ശാസ്ത്രീയമായ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

