എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല: പിസി ജോര്‍ജ്

പത്തനംതിട്ട: തന്‍റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എരുമേലി വഴി പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന അനുമതിക്കെതിരെ പന്തളം കൊട്ടാരത്തിന്‍റെയും, ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം […]

പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ല

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും ദുരിതബാധിതര്‍ക്ക് ആശ്വാസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും കിട്ടിയില്ലെന്നാണ് പരാതി. 10,000 രൂപ അടിയന്തര സഹായത്തിന്‍റെ വിതരണവും പൂര്‍ത്തിയായില്ല. വീട് തകര്‍ന്നവരും ജീവനോപാധി നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്കുകള്‍ വായ്പാതിരിച്ചടവിന് നോട്ടീസയക്കുന്നതായും പരാതിയുണ്ട്. പലിശരഹിത വായ്പാ പദ്ധതിയും നടപ്പായില്ല. ഇതേ തുടര്‍ന്ന് റാന്നിയിലെ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. കലക്ട്രേറ്റിന് മുന്നിലാണ് സമരം.

ശബരിമല സ്ത്രീപ്രവേശനം വീണ്ടും കോടതിയിലേക്ക്; പന്തളം രാജകുടുംബം പുനഃപരിശോധന ഹര്‍ജി നല്‍കും

പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഇന്നു രാവിലെ ചേര്‍ന്ന പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം എടുത്തത്. ക്ഷേത്ര ഉപദേശ സമിതി, അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങള്‍, നിയമജ്ഞര്‍, വിവിധ ഭക്തജന സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് യോഗത്തിന്‍റെ തീരുമാനം. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി […]

ആകെ 84 പേരല്ലേ ഉള്ളൂ, അവരുടെ കാര്യം നോക്കാന്‍ തനിക്ക് നേരമില്ലേ; വില്ലേജ് ഓഫീസറെ ശകാരിച്ച്‌ കളക്ടര്‍ ഹീറോ

പത്തനംതിട്ട: മഹാപ്രളയത്തില്‍ നമ്മള്‍ കണ്ടതാണ് ഐഎഎസുകാരുടെ ഹീറോയിസം. എന്നാല്‍ പ്രളയത്തിന്‍റെ അവസാനവും ഇതാ കേരള ജനത നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ഈ കളക്ടറെ. പ്രളയം നശിപ്പിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടറായ പിബി നൂഹിന്‍റെ വീഡിയോ വൈറലാകുന്നു. നാട്ടുതാരാണ് കളക്ടര്‍ക്ക് വില്ലേജ് അധികാരിയുടെ കാടത്തത്തെകുറിച്ച്‌ പറഞ്ഞത്. കേറിയ വീടുകളിലേക്ക് ആവശ്യമായ ഭക്ഷവും മറ്റു സാധനങ്ങളും കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. […]

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലത്ത് ഭൂചലനം ഉണ്ടായതായി സംശയം. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. അതേസമയം, ഇതിനെ സംബന്ധിച്ച്‌ ഒൗദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നു; അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം

പത്തനംതിട്ട : ശബരിമലയിലെത്തുന്ന അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാ നദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് . പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ് . അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പ ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ മഴയുടെ തോതിനും […]

ജസ്‌നയുടെ വീട്ടില്‍ നിന്ന് മറ്റൊരു സിം കണ്ടെത്തി

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജസ്‌നയുടെ വീട്ടില്‍ നിന്നും മറ്റൊരു സിം കണ്ടെത്തി. ബൈബിളില്‍ രഹസ്യമാക്കി വെച്ചതു പോലെയായിരുന്നു സിം കാര്‍ഡ്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.ഇതോടെ ജസ്‌ന കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. സിം കാര്‍ഡ് അന്വേഷണസംഘം വിശദമായി പരിശോധിക്കും. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആയിരത്തോളം […]

സം​സ്ഥാ​ന​ത്ത് ഇന്ന് ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍

പത്തനംതിട്ട: ശബരിമല വിശ്വാസികളുടെ ആചാരത്തിന് വിരുദ്ധമായ നടപടി എടുക്കുന്ന കേരള സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച നാല് ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല് ആചരിക്കും. അയ്യപ്പധര്‍മ സേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക. രാവിലെ ആറു മുതല് വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം. അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പച്ചനിറം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്‍റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്ബില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബ് വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് ഇവര്‍ കുമ്പഴയില്‍ നിന്നു വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു. പാലിന്‍റെ നിറം മാറിയതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തും മുന്‍പ് കവര്‍ പാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എത്തി പച്ചനിറത്തിലായ പാല്‍ ഏറ്റെടുത്തു. പകരം പുതിയ കവര്‍ പാല്‍ നല്‍കി. […]

‘മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍’ : കെ ടി ജലീല്‍

പത്തനംതിട്ട ∙ കേരളത്തിലെ മാധ്യമങ്ങള്‍ വികസനവിരോധികളാണെന്ന വിമര്‍ശനവുമായി മന്ത്രി കെ ടി ജലീല്‍ രം​ഗത്ത്. മാധ്യമങ്ങളെ പേടിച്ച്‌ സംസ്ഥാനത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാല്‍ ഒട്ടും പേടിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു. ​           ഗെയ്ല്‍ വാതക പൈപ്‌ലൈന്‍, ദേശീയപാത നിര്‍മാണം എന്നിവയിലൊക്കെ, നാലുപേര്‍ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച്‌ ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. […]