ആകെ 84 പേരല്ലേ ഉള്ളൂ, അവരുടെ കാര്യം നോക്കാന്‍ തനിക്ക് നേരമില്ലേ; വില്ലേജ് ഓഫീസറെ ശകാരിച്ച്‌ കളക്ടര്‍ ഹീറോ

പത്തനംതിട്ട: മഹാപ്രളയത്തില്‍ നമ്മള്‍ കണ്ടതാണ് ഐഎഎസുകാരുടെ ഹീറോയിസം. എന്നാല്‍ പ്രളയത്തിന്‍റെ അവസാനവും ഇതാ കേരള ജനത നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ഈ കളക്ടറെ. പ്രളയം നശിപ്പിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടറായ പിബി നൂഹിന്‍റെ വീഡിയോ വൈറലാകുന്നു.

നാട്ടുതാരാണ് കളക്ടര്‍ക്ക് വില്ലേജ് അധികാരിയുടെ കാടത്തത്തെകുറിച്ച്‌ പറഞ്ഞത്. കേറിയ വീടുകളിലേക്ക് ആവശ്യമായ ഭക്ഷവും മറ്റു സാധനങ്ങളും കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. നാട്ടുകാരുടെ അവസ്ഥ കണ്ടായിരുന്നു കലക്ടറുടെ ഇടപെടല്‍.

‘കിറ്റു ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യാമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും’എന്നായിരുന്നു കലക്ടറുടെ പ്രതികരണം. എന്നാല്‍ വീടുകളിലേക്ക് എത്തിക്കേണ്ട കിറ്റ് കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കലക്ടര്‍ തിരിച്ച്‌ ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.

നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കലക്ടര്‍ ചോദിച്ചു. ‘ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ’. നാട്ടുകാരുടെയും പോലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കലക്ടര്‍ ചോദിച്ചു.

കഴിഞ്ഞ ജൂണിലാണ് പത്തനംതിട്ടയുടെ 34ാമത് കലക്ടറായി പിബി നൂഹ് ചുമതലയേറ്റത്. എഡിഎംന്‍റെ ചുമതലയുള്ള ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പിടി ഏബ്രഹാമില്‍ നിന്നാണ് ചുമതലയേറ്റത്. 2012 ഐഎഎസ് ബാച്ചില്‍പ്പെട്ട അദ്ദേഹം പത്തനംതിട്ട അസിസ്റ്റന്‍റ് കലക്‌റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒറ്റപ്പാലം സബ് കലക്ടര്‍, അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍, സാമൂഹ്യ നീതി ഡയറക്ടര്‍, വിമുക്തി പദ്ധതി സിഇഒ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഡയറക്ടറായിരിക്കെയാണ് കലക്ടറായി നിയമിയനായത്. മൂവാറ്റുപുഴ സ്വദേശിയാണ്.

ടൂറിസത്തിന് വലിയ സാധ്യതയുള്ള ജില്ലയില്‍ തീര്‍ത്ഥാടക ടൂറിസം ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും പൊതുജനങ്ങളുടെ പരാതികള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് താലൂക്ക് തല അദാലത്തുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അന്തര്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ജോലിയില്‍ പ്രവേശിച്ചു കൊണ്ട് കലക്ടര്‍ പറഞ്ഞിരുന്നു.

IAS PB Nooh

Posted by Jouhar Tgi on Wednesday, September 12, 2018

prp

Related posts

Leave a Reply

*