എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല: പിസി ജോര്‍ജ്

പത്തനംതിട്ട: തന്‍റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എരുമേലി വഴി പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന അനുമതിക്കെതിരെ പന്തളം കൊട്ടാരത്തിന്‍റെയും, ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം പാലക്കാട് ജില്ലകളില്‍ റോഡ് ഉപരോധിച്ചു. പമ്പയില്‍ ഭക്തര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുതറോഡില്‍ ഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.

കോയമ്പത്തൂര്‍ തൃശൂര്‍ പാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ആലപ്പുഴയില്‍ റോഡുപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

prp

Related posts

Leave a Reply

*