പത്തനംതിട്ട: നവംബര്‍ 16ന് തുടങ്ങുന്ന മണ്ഡല മകര വിളക്ക് സീസണിലും ശബരിമല, പമ്പ, നിലയിക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാര്‍ ഒരുവിഭാഗം സ്ത്രീകളെ തടയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം ആള്‍ക്കൂട്ടം എത്തുമെന്നിരിക്കേ പ്രക്ഷോഭത്തിനിടെ ജനം പരക്കം പായുന്നത് തീര്‍ത്ഥാടകരുടേയും പോലീസിന്റെയും മറ്റും ജീവപായത്തിന് വരെ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ പ്രതിഷേധക്കാരും വിശ്വാസ […]
Tag: pathanamthitta
ശബരിമലയില്‍ സ്ഥിതി അതീവഗുരുതരം
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്പഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിനെതിരെ സന്നിധാനത്ത് സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. മണ്ഡലകാലത്തിനായി അടുത്ത മാസം നടതുറന്നാല്‍ അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. തുലാമാസ പൂജയ്ക്കായി കഴിഞ്ഞ ആഴ്ച നട തുറന്നപ്പോള്‍ 50 വയസിന് മുകളിലുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. മണ്ഡലകാലത്ത് […]
രാഹുൽ ഈശ്വറിന് ജാമ്യം
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് കോടതി ജമ്യം അനുവദിച്ചത്. തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് രാഹുല്‍ […]
അയ്യപ്പന്‍റെ മുന്നില്‍ കണ്ണീരണിഞ്ഞ് ഐ.ജി ശ്രീജിത്ത്
: അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്‍റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച് കടുത്ത മാനസിക സംഘര്‍ഷത്തോടെ അദ്ദേഹം തന്‍റെ കൃത്യം നിര്വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് അദ്ദേഹത്തിന്‍റെ ബാഷ്പാഞ്ജലി എന്നാണ് ഭക്തര്‍ വിലയിരുത്തുന്നത്. ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് […]
പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവം: 50 പേര്‍ക്കെതിരെ കേസ്- VIDEO
നിലയ്ക്കല്‍: പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു. ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി […]
24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി
പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലുറച്ച് ശബരിമല സംരക്ഷണസമിതി. ശബരിമല മേഖലയില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ സമരപന്തല്‍ പൊളിച്ച് നീക്കിയും ലാത്തി വീശിയും പൊലീസും രംഗത്തുണ്ട്. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്താന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ശബരിമല സംരക്ഷണസമിതി. ആവശ്യം വ്യക്തമാക്കി ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 […]
മാസപൂജയ്ക്കായി നട നാളെ തുറക്കും; ശബരിമലയില്‍ അതീവ സുരക്ഷ
പത്തനംതിട്ട: നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഏതാനും ഹിന്ദു സംഘടനകള്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. അതേസമയം മാസപൂജ സമയത്ത് യുവതികള്‍ ദര്‍ശനത്തിന് എത്താനിടയുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിലയിരുത്തല്‍. ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ദര്‍ശനത്തിനായി ഇതിനകം തന്നെ ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീപ്രവേശനത്തിനെതിരെ സമര രംഗത്തുള്ള സംഘടനകള്‍ നിലയ്ക്കലില്‍ തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ കടത്തിവിടില്ലെന്ന് ചില സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ നേരത്തെ […]
ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലെത്തില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
പത്തനംതിട്ട: ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. കണ്ണൂര്‍ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ഥമായ വിശ്വാസമുള്ള ആളാണെങ്കില്‍ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം’ എന്ന് പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍, താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. രേഷ്മയ്‌ക്കെതിരെ […]
ശബരിമല: ആചാരം സംരക്ഷിക്കാന്‍ ധര്‍മയുദ്ധം നടത്തും- പന്തളം രാജകുടുംബാംഗം
പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ധര്‍മയുദ്ധം നടത്തുമെന്നും പന്തളം രാജകുടുംബാംഗം മകം തിരുനാള്‍ കേരളവര്‍മ രാജ. ആചാരങ്ങള്‍ തന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്തെങ്കിലും മാറ്റം വരുത്തേണ്ടി വന്നാല്‍ തന്ത്രിയെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഈ മാന്യത പോലും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ സിസിലി ആരോപിച്ചു. ആചാരങ്ങള്‍ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അവര്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം; തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്ന് ചര്‍ച്ചയ്‌ക്കെത്താന്‍ തന്ത്രി കുടുംബത്തെ വിളിച്ചത്. കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്‍റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരുമായാണ് ചര്‍ച്ച. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സമവായത്തിനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് സിപിഐഎം നിലപാടെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.









