ഇന്ന് പലരുടെയും കഴിവുകള്‍ ലോകം കാണുന്നതിനുള്ള വേദിയാണ് സോഷ്യല്‍ മീഡിയ. അഭിനയമായാലും പാട്ടായാലും മറ്റ് ഏത് തരത്തിലുള്ള കഴിവുകളായാലും ഒരു വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയേ വേണ്ടൂ സംഭവം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ താരമാവാം. ഭാഗ്യമുണ്ടെങ്കില്‍ സിനിമയിലും കയറിക്കൂടാം.
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു അമ്മച്ചിയുടെ ഡാന്‍സാണ്. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ടൊരു നല്ല നാടന്‍ കിടിലന്‍ ഡാന്‍സാണ് അമ്മച്ചി അവതരിപ്പിച്ചത്. ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കരളേ എന്‍റെ കരളിന്‍റെ കരളേ എന്ന ഗാനത്തിനാണ് അമ്മച്ചി ചുവടുവച്ചിരിക്കുന്നത്.
കണ്ടു നോക്കു ഞങ്ങളുടെ റാണിചേച്ചിയുടെ കിടുക്കാച്ചി ഡാൻസ്…😙😍😚😘
Posted by Pathanamthitta പത്തനംതിട്ട पत्तनमतिट्टा on Saturday, March 17, 2018

