ഹെെദരാബാദ്: ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിന് ഹെെദരാബാദിലെ ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കും. ഗ്ലോബല്‍ എന്‍റര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന ഇവാന്‍കയ്ക്ക് നവംബര്‍ 28നാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. ഹൈദരാബാദ് നൈസാമിന്റെ ഫലക്നുമാ കൊട്ടാരത്തിലെ ഉൗണുമുറി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണം നേടിയതാണ്. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്. ഹൈദരാബാദി […]
Tag: Narendra Modi
നോട്ട് നിരോധനം വിജയകരം, കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു:മോദി
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിന് ഒരു വര്‍ഷം തികയവെ രാജ്യത്തെ നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ പരിശ്രമത്തിനു വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഇന്ന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ ഇതുവരെയുണ്ടാകാത്ത വര്‍ദ്ധന ഉണ്ടായി.കൂടാതെ വായ്പകളുടെ പലിശ കുറഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം […]
സെല്‍ഫിയെടുക്കുന്നത് ഗുണകരം ചൈനക്കാര്‍ക്ക്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിലൂടെയുള്ള ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യ തൊഴില്‍ രഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. ചൈനീസ് നിര്‍മിത ഫോണില്‍ നിങ്ങള്‍ ഒാരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അവിടെയുള്ള ഒരു യുവാവിന് തൊഴില്‍ അവസരം ലഭിക്കുകയാണ്. ചൈന സര്‍ക്കാര്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 450 […]
2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് മോദി
കേദാര്‍നാഥ്:2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവന്‍റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് 125 കോടി വരുന്ന ഇന്ത്യക്കാരെ സേവിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.കേദാര്‍നാഥിനെ പുനര്‍നിര്‍മിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും കൂടാതെ കേദാര്‍പുരി ടൗണ്‍ഷിപ്പ് വികസനത്തിനും പൂജാരിമാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പടെ വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡില്‍ ജൈവ […]
പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടുത്തം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. ആളപായമില്ല. പാര്‍ലമെന്‍റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍ മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീ പടര്‍ന്നത്.പത്ത് അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് ഇരുപത് മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടിത്തമുണ്ടായിരുന്നു.
പ്രധാനമന്ത്രിയെ വിവാഹം ചെയ്യണം;വ്യത്യസ്ത സമരവുമായി നാല്‍പ്പതുകാരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നാല്‍പതുകാരിയുടെ വ്യത്യസ്തമായ സമരം. ജയ്പൂര്‍ സ്വദേശിനി ഓം ശാന്തി ശര്‍മയാണ് സമരവുമായി ജന്തര്‍ മന്ദറിന് മുന്നിലുള്ളത്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്. തന്‍റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു.” ഇതേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കും. പ്രധാനമന്ത്രി ഒറ്റയ്ക്കാണ്, അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട് എന്നു എനിക്കറിയാം. കാരണം ഞാനും അദ്ദേഹത്തെപ്പോലെ ഒറ്റയ്ക്കാണ് . എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും […]
മോദിജിക്ക് വീണ്ടും ക്ഷേത്രം….
മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. മീററ്റിലെ സര്‍ദാനയിലാണ് പ്രധാനമന്ത്രിയുടെ അനുയായിയും കടുത്ത ആരാധകനുമായ ജെ പി സിങ് ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഈ മാസം 23ന് നടക്കുമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജലസേചന വകുപ്പില്‍ നിന്ന് അസിസ്റ്റന്‍റ് എന്‍ജിനീയറായി വിരമിച്ച അദ്ദേഹം ഇതിനായി അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറമെ 100 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പത്തു കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് […]
മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ആശങ്ക രേഖപ്പെടുത്തി രാഹുല്‍ഗാന്ധി
വാഷിങ്ടൻ: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍, അക്രമസംഭവങ്ങള്‍ കൂടിവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുല്‍, കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ”ആക്രമത്തിന്‍റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് ഞാന്‍. അക്രമത്തിന്‍റെ അപകടങ്ങള്‍ എനിക്കു മനസിലായില്ലെങ്കില്‍ വേറെ ആര്‍ക്ക് അതു മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. […]
രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മോദിയെയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ലെന്നും പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനകള്‍ കുമ്പസാരമാണെന്നും ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി എതിരാളികളെ ശകാരിച്ചുകൊണ്ട് ഒരു ഇടം കണ്ടെത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. നോട്ട് […]
ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം – പ്രധാനമന്ത്രി നരേന്ദ്രമോദി
ബീജിംഗ്: ഭീകരതയ്ക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ”എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ആന്റ് ഡെവലപ്പിംഗ് കണ്‍ട്രീസ്” എന്ന സെമിനാറില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദം, സെെബര്‍ സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ കൂട്ടായ പ്രവര്‍ത്തനവും സഹകരണവും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഇന്ന് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ ഒന്നിച്ചു നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം ലക്ഷ്യമാക്കിയായിരിക്കണം എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും എല്ലാവരുടെയും കൈകളിലും വികസനമെത്തണമെന്നതാണ് ഇന്ത്യയുടെ അജണ്ടയെന്നും […]










