മുംബൈ: സ്കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്‍റെ തെളിവാണിതെന്നും മോദി പറഞ്ഞു. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ഏതുമാകട്ടെ, ഇത്തരം ഭീഷണികളെ […]
Tag: Narendra Modi
സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്ക് ജല വിമാനത്തില്‍ യാത്ര ചെയ്ത് മോദി-VIDEO
അഹമ്മദാബാദ്: രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജല വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്കാണ് പ്രധാനമന്ത്രി ആദ്യ ജല വിമാനത്തില്‍ യാത്ര നടത്തിയത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി കടല്‍ വിമാനം സബര്‍മതി നദിയില്‍ നിന്ന് പറക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ജല വിമാനം പറക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ യാത്രക്ക് ഏത് വാഹനവും ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പ്രതികരിച്ചു. […]
”ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ട”; പാക്കിസ്ഥാനെതിരെ തുറന്നടിച്ച് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് ബിജെപി. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കിയ അദ്ദേഹം വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക് മുതിരരുതെന്നും പാക്കിസ്ഥാനെതിരെ ആരോപിച്ചു. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന മോദിയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ മറുപടി നല്‍കിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ […]
മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രം ചെലവഴിച്ചത് 3755 കോടി രൂപ!
ദില്ലി: അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ. പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷം അനുവദിക്കുന്ന തുകയെക്കാള്‍ അധികമാണ് മോദി സര്‍ക്കാര്‍ പരസ്യഇനത്തില്‍ മാത്രം ചെലവഴിച്ചു തീര്‍ത്തത്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള ഭരണക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടി ,ഇലക്‌ട്രോണിക്, ഔഡട്ട്ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. 1656 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവാക്കിയത്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ […]
ഓഖി ; സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ചെന്നൈ: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നരേന്ദ്ര മോദിക്ക് കത്തയച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര സാമ്പത്തിക സഹായം ചെയ്യണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കന്യാകുമാരി ജില്ലയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അയച്ച കത്തില്‍ പറയുന്നു. കേരള, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ധാരാളം മത്സ്യതൊഴിലാളികള്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളും നല്‍കുന്നുണ്ട്. […]
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി
സൂറത്ത്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആരോപിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് […]
ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന മോദി; ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലി- video
അഹമ്മദാബാദ്: ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കവേ കൂടുതല്‍ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്‍റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഷെയര്‍ ചെയ്ത ഉടന്‍ തന്നെ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ജൈനേന്ദ്രയുടെ പോസ്റ്റ്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബിജെപി അധികാരം […]
ഫാ.ടോമിനേയും ഇറാഖിലെ മലയാളി നഴ്സുമാരെയും രക്ഷിച്ചത് രാജ്യസ്നേഹം; മോദി
അഹമ്മദാബാദ്: ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ നടന്ന പൊതു പരിപാടിയില്‍, ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ‘രാഷ്ട്രഭക്തി’ തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. […]
ഹൈദരാബാദ് മെട്രോ സര്‍വ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ഇടനാഴികളായി പൂർത്തിയാക്കുന്ന പദ്ധതിയിലെ 30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ കൂടെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തി. 2012 ജുലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. ഈ വർഷം ജൂണിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും സ്ഥലമേറ്റെടുപ്പു പ്രശ്നങ്ങളെത്തുടർന്നാണു വൈകിയത്. 14,000 കോടി രൂപയാണു നിർമാണച്ചെലവ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാരും എൽ ആൻഡ് ടിയും ചേർന്നാണു […]
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണെന്ന് ദീപിക പദുക്കോണ്‍
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക. ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക […]










