ന്യൂഡല്‍ഹി ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ത്രിപുരയിലും തമിഴ്നാട്ടിമുണ്ടായ സംഭവങ്ങളില്‍ മോഡി അതൃപ്തി പ്രകടിപ്പിച്ചു. ത്രിപുരയില്‍ ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് പരക്കെയുണ്ടായ ആക്രമണങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഈ അക്രമത്തെ ന്യായീകരിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ തഥാഗത റായിയില്‍നിന്നുമുണ്ടായത്. പിന്നാലെ തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കറുടെ പ്രതിമയും ബിജെപിക്കാര്‍ തകര്‍ത്തു. പെരിയോറിന്‍റെ പ്രതിമയും തകര്‍ക്കണമെന്ന […]
Tag: Narendra Modi
നരേന്ദ്രമോദി പാലസ്തീനില്‍; 5 കരാറുകള്‍ ഒപ്പുവെയ്ക്കും
റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. ഇസ്രയേല്‍ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ, ജോര്‍ദാന്‍ രാജാവിന്‍റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ ഉള്‍പ്പടെ ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണു മോദിയുടെ സന്ദര്‍ശനം. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്‍റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു. അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോദി, ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് […]
പ്രധാനമന്ത്രിയുടെ ഭാര്യ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ യശോദ ബെന്നിനെ ചിത്തോര്‍ഗ്രാഹിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ വസന്താഭായി മോദിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. അപകടത്തിന്‍റെ കാരണം എന്താണെന്നോ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. യശോദാ ബെന്നിന് ഗുരുതരമായ പരുക്കുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പര്‍സോലി പൊലീസ് […]
നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ വീഡിയോ- video
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്ററില്‍ വീഡിയോ. ജനുവരി 14ന് ചെയ്ത പോസ്റ്റില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു; മോദിയില്‍ നിന്ന് കൂടുതല്‍ കെട്ടിപ്പിടിത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്. With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf — Congress (@INCIndia) January 14, 2018 […]
സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സാമൂഹ്യ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സാനിട്ടറി നാപ്കിനുകളില്‍ എഴുതി അത് പ്രധാനമന്ത്രിക്ക് കത്തെഴുതി വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് പുതിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ജനുവരി നാലിന് ആരംഭിച്ച ഈ വിത്യസ്തമായ ക്യാമ്പയിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്. നാപ്കിനുകള്‍ക്ക് സബ്സിഡി നല്‍കേണ്ടതിന് പകരമാണ് ഉയര്‍ന്ന ജി എസ് ടി ഈടാക്കുന്നത്. […]
സമൂഹ മാദ്ധ്യമങ്ങളിലെ താരം മോദി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരില്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളതും മോദിക്ക് തന്നെയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഫെയ്സ്ബുക്ക് പേജുകളില്‍ നടത്തിയ ഫെയ്സബുക്ക് സര്‍വേയിലാണ് ഈ റാങ്കുകള്‍ നിര്‍ണയിക്കപ്പെട്ടത്. മോദിക്ക് പിന്നിലെ രണ്ടാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ്. ഫെയ്സ്ബുക്ക് നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശേഷം ‘സര്‍ക്കാര്‍, രാഷ്ട്രീയം’ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ലൈക്കുകളുള്ളത് പിയൂഷ് ഗോയലിന്‍റെ ഫെയ്സ്ബുക്ക് പേജിനാണ്. നാല് കോടിയിലധികം ലൈക്കുകളോടെ മോദിയുടെ […]
‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ആദ്യ പ്രസവത്തിന് ധനസഹായം
ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ എന്നാണ് ഇതിന്‍റെ പേര്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്. ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് […]
പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വൈകുന്നേരം പൂന്തുറ സന്ദര്‍ശിക്കും
തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമാന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിശേഷം അദ്ദേഹം പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അദ്ദേഹം ദുരന്തബാധിതരെ കാണുക. അതിനുശേഷം തൈക്കാട് ഗവ. ഹൗസില്‍ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 6.35 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും. ഇതിനിടെ പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ […]
ഗുജറാത്തിന്‍റെ മുഖം മിനുക്കാന്‍ സ്മൃതി ഇറാനി മുഖ്യമന്ത്രി സ്ഥാത്തേക്ക് ?
അഹമ്മദാബാദ്: ഗുജറാത്തില്‍ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്കോട്ടില്‍ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഭരണവിരുദ്ധ വികാരമുള്ളതാണ് വിജയ് രൂപാണിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. മോദിയുടെ നേതൃത്വത്തിന്‍റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്നതും ജനപ്രീതിയുള്ള ആളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍, അമിത് ഷായ്ക്ക് ഇതില്‍ […]
തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മോദി.
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയായിരുന്നു. 182 അംഗ സീറ്റില്‍ 105 സീറ്റ് നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിറുത്തിയത്. ഹിമാചലില്‍ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.










