‘മോദിജി പ്രസംഗിക്കുമ്പോള്‍ ചിരിക്കാതെ നില്‍ക്കുന്ന ആ ഓഫിസറെ സമ്മതിക്കണം; ബെന്യാമിന്‍

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പൊതു റാലികളിലും വേദികളിലും വിഡ്ഢിത്തരങ്ങള്‍ വിളമ്ബുന്ന മോദിയുടെ ശൈലിയെയാണ് എഴുത്തുകാരന്‍ പരിഹസിക്കുന്നത്. മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?! എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പറയുന്ന വലിയ അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ട് ചിരിക്കുന്ന ബംഗളൂരു നിവാസികളുടെ വീഡിയോ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ […]

പ്രധാനമന്ത്രി വീണ്ടും വിദേശ യാത്രയ്ക്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയായശേഷം ഇത് മൂന്നാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. 2014-ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച്‌ തറക്കല്ലിട്ട ശേഷമാണ് മോദി നാട്ടിലേക്ക് തിരിക്കുക.  

പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതി ബുക്ക്‌ലെറ്റില്‍ പാക് വിദ്യാര്‍ത്ഥിനിയുടെ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാന്‍റെ’ പ്രചാരണത്തിന് പാക് ബാലിക. ‘സ്വച്ഛ് ഭാരത് അഭിയാന്‍റെ ബുക്‌ലെറ്റിന്‍റെ കവറിലാണ് പാക്കിസ്ഥാന്‍ പതാക വരയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. മുന്‍പ്, പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുന്നതിനായി യുനിസെഫ് പാക്കിസ്ഥാനില്‍ നടത്തിയ ക്യാംപെയ്നില്‍ ഉപയോഗിച്ചിരുന്ന ചിത്രമാണിത്. ഇതേ ചിത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ പ്രചാരണാര്‍ഥം തയാറാക്കിയ കൈപ്പുസ്തകത്തിലെ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ബുക്‌ലെറ്റുകള്‍ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ […]

15 മിനിട്ട് മാതൃഭാഷയില്‍ സംസാരിക്കാമോയെന്നു രാഹുലിനോട് മോദി

ന്യൂഡല്‍ഹി: 15 മിനിട്ട് മാതൃഭാഷയിലോ മറ്റേതെങ്കിലും സംസാരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെയും രാഹുലിനേയും അതിരൂക്ഷമായാണ് മോദി തിരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഇംഗ്ലീഷിലോ,​ ഹിന്ദിയിലോ രാഹുലിന്‍റെ  മാതൃഭാഷയിലോ പേപ്പറിന്‍റെ സഹായമില്ലാതെ സംസാരിക്കാന്‍ രാഹുലിന് കഴിയുമോയെന്ന് മോദി ചോദിച്ചു. രാഹുലിന്റെ മാതാവും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലി ബന്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ […]

ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ബിജെപി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കും നടന്‍ പ്രകാശ് രാജിനുമെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാന്‍ എന്നും കള്ളനെന്നും മേവാനി വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ”ഏപ്രില്‍ 29ന് ബംഗലൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാനെന്നും രാജ്യത്തെ കൊളളയടിക്കുന്ന കള്ളനെന്നും വിളിച്ചു”, പരാതിയില്‍ പറയുന്നു. ബി.എസ്.യെദ്യൂരപ്പയെയും പരിഹസിച്ചെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെയും […]

‘എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം നിത്യവും കേള്‍ക്കുന്ന ചീത്തവിളികള്‍’: മോദി

ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണ ഖനി പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട്‌ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ‘ഭാരത്‌ കി ബാത്, സബ്കെ സാത്’ എന്ന പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് വിമര്‍ശനങ്ങളാണെന്നായിരുന്നു മോദി മറുപടി നല്‍കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി തനിക്ക് പ്രത്യേകതരം ആഹാരക്രമം ഉണ്ടെന്നും നിത്യവും രണ്ട് കിലോവരെ ചീത്തവിളികള്‍ തനിക്ക് ലഭിക്കുന്നുവെന്നും ഇതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്നും മോദി വ്യക്തമാക്കി. […]

നരേന്ദ്രമോദിക്ക്​ നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം. കാവേരി നദീജല പ്രക്ഷോഭത്തില്‍ പ​ങ്കെടുക്കുന്നവരാണ്​ പ്രധാനമന്ത്രിക്ക്​ നേരെ കരിങ്കൊടിയുമായി വിമാനത്താവളത്തിനു സമീപമുള്ള റോഡുകളില്‍ അണിനിരന്നത്​. ചെന്നൈ വിമാനത്താവള റോഡിലും അണ്ണാ ശാലെ അപ്രോച്ച്‌​ റോഡുകളിലും കരിങ്കൊടികളും കറുത്ത ബലൂണുകളുമായി പ്രതിഷേധക്കാര്‍ എത്തി. തുടര്‍ന്ന്​ പൊലീസെത്തി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 200 ഒാളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. കവേരി നദീജല വിനി​യോഗ ബോര്‍ഡ്​ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ഡി.എം.കെ, തമിഴക വാഴ്​വൊരുമെയ്​ കാച്ചി, കര്‍ഷക സംഘടനകള്‍ എന്നിവരാണ്​ പ്രതിഷേധവുമായി […]

മോദിയുടെ പേരെഴുതിവെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.  ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെ‍ഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കര്‍ഷകര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. മോദി അധികാരമേറ്റതുമുതല്‍ തന്‍റെ കടം പെരുകുകയായിരുന്നു. ഇനിയും എനിക്ക് പ്രതീക്ഷയില്ല. ജീവിതം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.   ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.  കൃഷിയിടത്തിലെത്തിയ ഇയാള്‍ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി നിലത്തുവീഴുകയായിരുന്നു. പിന്നീടാണ് […]

എല്ലാ എം.പിമാരും ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്ക് നേടണമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ബി.ജെ.പിയുടെ എല്ലാ എം.പിമാരും അവരവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാ ലൈക്കുകളും യാഥാര്‍ത്ഥ്യമായിരിക്കണം, മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്നും പണം നല്‍കി വാങ്ങുന്ന ലൈക്ക് ആയിരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി ഈക്കാര്യം ആവശ്യപ്പെട്ടത്. ലൈക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോയിലൂടെ സംവദിക്കണമെന്നും പ്രധാനമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭ […]

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുംകോണ്‍ഗ്രസിനെ ഉപദേശിച്ചും ശിവസേന

ന്യൂ‍ഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഉപദേശിച്ചും ശിവസേന മുഖപത്രമായ സാമ്ന.യുപി, ബിഹാര്‍ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സാമ്നയില്‍ വിമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ ലോകനേതാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുമുള്ള തിരക്കിലാണു പ്രധാനമന്ത്രിയെന്നു ശിവസേന കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണു സാധാരണക്കാര്‍ അഭിമുഖീകരിക്കുന്നത്. ഇതിലൊന്നും പ്രധാനമന്ത്രിക്കു യാതൊരു താല്‍പര്യവുമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്നാണു സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.