റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി മോദി

ന്യൂഡല്‍ഹി : റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. റുവാണ്ടന്‍ പ്രസിഡന്‍റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ’ഗിരിങ്ക’ പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് നരേന്ദ്രമോദി യാത്ര തിരിക്കുന്നത്. കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറുന്നത്. പ്രാദേശിക കാലാവസ്ഥയില്‍ വളര്‍ത്തപ്പെട്ട നാടന്‍ പശുക്കളെയാണ് സമ്മാനിക്കുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്. റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് ‘ഗിരിങ്ക’പദ്ധതി. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ […]

മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ട്: രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെയാകെ വഞ്ചിച്ചെന്ന് രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ മോദിയുടെ നടപടികളെ എണ്ണിയെണ്ണി വിമര്‍ശിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. നരേന്ദ്ര മോദി സത്യസന്ധനല്ലെന്നും രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്ന് പറഞ്ഞ മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും തുറന്നടിച്ചു. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 […]

കേരളത്തിന് നിരാശ: മോദിയില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയില്‍ നിരാശ മാത്രമേയുള്ളൂവെന്നും  പ്രധാനമന്ത്രിയില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് പിണറായി പറയുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്നാണ് മോദി അറിയിച്ചത്. സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ ശബരിമലപാത നടപ്പാക്കും. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കുമെന്നും അറിയിച്ചു. കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള […]

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് 22പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് 22 പേര്‍ക്ക് പരിക്ക്. ബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി. അപകടശബ്ദം കേട്ടമാത്രയില്‍ തന്നെ പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ […]

അധികാരത്തിലേറിയിട്ട് 48 മാസം; മോദി വിദേശയാത്രയ്ക്ക് ചിലവിട്ടത് 335 കോടി

ന്യൂഡല്‍ഹി: മോദിയുടെ വിദേശയാത്രകള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായുള്ള ആരോപണത്തെ ശരിവയ്ക്കുന്ന നിലയിലുള്ള വിവരങ്ങളും കണക്കുകളുമാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിയായി മോദി ചുമതലയേറ്റശേഷം വിദേശയാത്രകള്‍ക്കുമാത്രം ചെലവാക്കിയത് 355 കോടി രൂപയാണ്. വിവരാവകാശരേഖയിലൂടെയാണിപ്പോള്‍ കണക്കുപുറത്തായിരിക്കുന്നത്.പ്രധാനമന്ത്രിയായി മോദി 48 മാസം പിന്നിടുമ്പോള്‍ 50ലധികം രാജ്യങ്ങളിലേക്കായി 41വിദേശയാത്രകളാണ് നടത്തിയത്. വിദേശത്ത് ആകെ ചെലവ‍ഴിച്ചത് 165ദിവസവും.ഫ്രാന്‍സ്,ജര്‍മ്മനി,കാനഡ രാജ്യങ്ങളിലേക്ക് നടത്തിയ 9ദിവസത്തെ യാത്രയിലാണ് മോദി ഏറ്റവുമധികം തുക ചെലവാക്കിയിരിക്കുന്നത്. 2015 ഏപ്രില്‍ 9മുതല്‍ 15വരെയായിരുന്നു ഈ യാത്ര.ചെലവാക്കിയത് 31.25 കോടി രൂപ.ബംഗളൂരുവിലെ വിവരാവകാശപ്രവര്‍ത്തകനായ ഭീമപ്പ ഗദാദിന് […]

അയല്‍വാസികളില്‍ നിന്ന് പെണ്‍മക്കളെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ മോദിക്ക് ഒരച്ഛന്‍റെ കത്ത്

ലക്‌നൗ: അയല്‍ക്കാരായ ഒരു സംഘം യുവാക്കളുടെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ഒരു അച്ഛന്‍റെ കത്ത്. നാല് പെണ്‍മക്കളാണ് തനിക്കെന്നും, 12,14,16,17 വയസുള്ള അവരെ യുവാക്കള്‍ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പിതാവ് പറയുന്നു. വീട്ടില്‍ കഴിയുക പോലും ദുഷ്‌കരമായിരിക്കുകയാണ്. പെണ്‍മക്കളുടെ ജീവന് എന്തു സംഭവിക്കുമെന്ന ഭയം തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കത്തിലുണ്ട്. യു.പിയിലെ മവാന സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് കത്തയച്ചത്. ശനിയാഴ്ച ഇവരുടെ […]

യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തുന്നു: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി […]

രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഹുലിന്‍റെ 48-ാം ജന്മദിനമാണ് ചൊവ്വാഴ്ച. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാഹുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ‘കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്നു” മോഡി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് രാഹുലിന്‍റെത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളും സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി രാഹുലിന് ജന്മദിനാശാസംകള്‍ […]

കോഹ്​ലിയുടെ ഫിറ്റ്​നസ്​ ചലഞ്ച്​ ഏറ്റെടുത്ത്​ മോദി; കുമാരസ്വാമിക്കും പണികിട്ടി

ന്യൂഡല്‍ഹി: ഫിറ്റ്‌നസ് വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറലാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ചിനാണ് മോദിയുടെ മറുപടി. ഇതാണ് തന്‍റെ പുലര്‍കാല വ്യായാമമെന്ന് മോദി പറയുന്നു. ഇതിന്‍റെ വീഡിയോയും മോദി ട്വീറ്റ് ചെയ്തു.കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വലിയ ഒരു പാറക്കല്ലില്‍ ഇരുന്നാണ് മോദി വ്യായാമം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിള്‍ ടെന്നീസ് താരം മാനിക ബത്രയേയും ഫിറ്റ്നസ് […]

എന്നെ പരിഹസിയ്ക്കുന്നവര്‍ രാജ്യത്തെയാണ് പരിഹസിക്കുന്നത്: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും നീക്കാന്‍ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നെ പരിഹസിയ്ക്കുന്നവര്‍ ഒരു കാര്യം ആലോചിയ്ക്കണം. അവര്‍ എന്നെയല്ല ഈ രാജ്യത്തെയാണ് പരിഹസിയ്ക്കുന്നത്. വളരെയധികം വികാരധീനനായിട്ടായിരുന്നു അദ്ദേഹം ഇത്രയും പറഞ്ഞ് നിര്‍ത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേരിട്ട അപ്രതീക്ഷിത അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം രാജ്യത്ത് ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമായിരുന്നു കോണ്‍ഗ്രസിന്റേത് കേവലം 44 അംഗങ്ങള്‍ മാത്രമേ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനുള്ളൂ. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം […]