ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 68 മത്തെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദി ജന്മദിനം ചെലവഴിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വാരണാസിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന മോദി വാരണാസി ജില്ലയിലെ നരൗർ ഗ്രാമത്തിൽ കാശി വിദ്യാപീഠത്തിലെ പ്രൈമറി സ്കൂൾ വിദ്യാർഥികളുമായി സംവദിക്കും. നാളെ ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ആംഫി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ 500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. മോദിയുടെ ജന്മദിനത്തോട് […]
Tag: Narendra Modi
പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് വിദേശ മാധ്യമം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് വിദേശ മാധ്യമം. പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’ ലേഖനത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനവും ‘ദ് ലാന്‍സെറ്റ്’ നടത്തുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ആരോഗ്യം’ […]
മല്യയുടെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റിയതിന് പിന്നില്‍ പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യംവിട്ട് ലണ്ടനില്‍ അഭയം തേടിയ വിവാദ ബിസിനസുകാരന്‍ വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ […]
പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്: മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി ഭരണം കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞതാണ്. ഇപ്പോള്‍ പ്രതിപക്ഷം എന്ന നിലയിലും അവര്‍ പരാജയമാണെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപമുണ്ടെന്നും ഒരു കുടുംബത്തിന്‍റെ കുഴപ്പം കൊണ്ടാണ് കോണ്‍ഗ്രസിന് ഇത്തരം […]
ഹനാന്‍ മോദിയെ അപമാനിച്ചോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനു പിന്നിലെന്ത്..?
തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടക്കുകയാണ്. നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന പേജിലുടെ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സെെബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്തെത്തി. ”എനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ല. തന്‍റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്‍റെ ചിത്രമാണ് മുഖചിത്രമായി […]
‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’..; മോദിയെ ട്രോളി നടന്‍ ചിമ്പു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടന്‍ ചിമ്പു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനാണ് ചിമ്പുവിന്‍റെ മറുപടി. ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു ചിരിച്ചുകൊണ്ട് പറഞ്ഞത്. നോട്ട് നിരോധനത്തിന്‍റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിമ്പുവിന്‍റെ ഈ വീഡിയോയും വൈറലാകുന്നത്. നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ചിമ്പു ആലപിച്ച ഗാനം വൈറലായിരുന്നു. ഡിമൊണെറ്റൈസേഷന്‍ ആന്തം എന്ന പാട്ടായിരുന്ന അത്. നോട്ട് […]
ഒരു വര്‍ഷത്തിനിടെ മോദിയ്ക്ക് കിട്ടിയത് 12 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 12 ലക്ഷത്തോളം രൂപ വില വരുന്ന സമ്മാനങ്ങള്‍. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ട്രഷറിയാണ് ഉപഹാരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകളിലെ വിവരമാണിത്. 1.10 ലക്ഷം രൂപ വില വരുന്ന മോണ്ട് ബ്ലാക്ക് റിസ്റ്റ് വാച്ച്, 2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷം രൂപ വിലമതിക്കുന്ന മോണ്ട് ബ്ലാക്ക് പേനകള്‍ തുടങ്ങി […]
രാജ്യം കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ. കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോൾ ചേർന്നു നിൽക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആർഎഎഫ്, എൻഡിആർഎഫ് തുടങ്ങിയ വിഭാഗങ്ങൾ മികച്ച സേവനമാണ് കാഴ്ച്ചവെച്ചതെന്നും സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ […]
ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് സംവദിയ്ക്കാന്‍ നരേന്ദ്രമോദി
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് നേരിട്ട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ പ്രധാനമന്ത്രിമാര്‍ക്കു മുന്നില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്‍റെ ഒരു കവചമുണ്ടാകാറുണ്ട്. ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. എന്നാല്‍ 2014ല്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടു. ‘ജനങ്ങളോട് നേരിട്ടു സംവദിക്കാന്‍’ വേണ്ടിയായിരുന്നു അത്. എന്നാല്‍ ബുള്ളറ്റ് പ്രൂഫിന്‍റെ രക്ഷാകവചം […]
നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ശിവസനേ
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ശിവസനേ. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ സൃഷ്ടിക്കുന്നതായാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണെന്ന് ശിവസേന മുഖപത്രം സാമ്നയില്‍ പറയുന്നു. എല്ലാവര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുന്നതായി മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ദിനംപ്രതി തൊഴില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സാമ്ന കുറ്റപ്പെടുത്തി. രാജ്യത്ത് 24 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ആണ് ഒഴിഞ്ഞു കിടക്കുന്നത്. […]










