തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച്‌ മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ കമ്മറ്റി (പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി) തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. 2014 ല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്‍റെ ഭാഗമായി 10മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മറ്റിയിലുണ്ടായിരുന്ന ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും രമേശ് ബിധുരിയും റിപ്പോര്‍ട്ടിനോട് വിയോജിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുള്ളതിനാലാണ് ഇവര്‍ വിയോജിപ്പ് […]

പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ പുസ്തകവുമായി ശശി തരൂര്‍

ദില്ലി: കഠിനമായ  ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് മാലോകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. തന്‍റെ ട്വീറ്റുകള്‍ എങ്ങനെ ഹിറ്റാക്കണമെന്ന് തരൂരിന് ആരും ക്ലാസ് എടുത്ത് നല്‍കേണ്ടതില്ലല്ലോ! എന്തായാലും ഫരാഗോയും കടന്ന് പുതിയ പ്രയോഗത്തില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. ഇക്കുറി തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രഖ്യാപനമാണ് വേദി. ദി പാരാഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതാണ് തരൂരിന്‍റെ പുതിയ പുസ്തകം. ‘എന്‍റെ പുതിയ പുസ്തകം, ദി പാരാഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍, ഇതൊരു 400 പേജ് […]

ദിവ്യ സ്പന്ദന കോണ്‍ഗ്രസ് നവമാധ്യമ പ്രചാരക സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ നവമാധ്യമ പ്രചാരക മേധാവി സ്ഥാനം ദിവ്യ സ്പന്ദന (രമ്യ) രാജിവച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ ഉയര്‍ന്ന പദവി ദിവ്യയ്ക്ക് ലഭിക്കുന്നതിന് മുന്നോടിയായാണ് രാജിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് ട്വിറ്ററിലൂടെ വിളിച്ചതിന് ദിവ്യയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മൗനം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ദിവ്യയുടെ പ്രതികരണം. ട്വീറ്റിന് പിന്നാലെ ലക്നോവില്‍ നിന്നുള്ള അഭിഭാഷകന്‍ സയിദ് റിസ്വാന്‍ അഹമ്മദ് രമ്യയ്ക്കെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു […]

സ്വച്ഛ്ഭാരത് പദ്ധതിക്ക് 100 കോടി സംഭാവന നല്‍കി അമൃതാനന്ദമയി

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നും സ്വച്ഛ് ഭാരത് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ തുക (100 കോടി) സംഭാവന നല്‍കിയതിനു മാതാ അമൃതാനന്ദമയിക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി പുരസ്‌കാരം സമ്മാനിച്ചു. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം ശുചിത്വ പ്രസ്ഥാനത്തിന് എല്ലായ്പ്പോഴും കരുത്തു പകര്‍ന്നിട്ടുണ്ടെന്നു സ്വച്ഛതാ ഹി സേവയുടെ ഉദ്ഘാടന ചടങ്ങില്‍ മോഡി പറഞ്ഞിരുന്നു. ശുചിത്വ ഭാരതം എന്ന വിഷയം പ്രധാനമന്ത്രി ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടന്നു മാതാ അമൃതാനന്ദമയി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കുടിവെള്ളം എന്നീ മേഖലകളില്‍ മഠം സജീവമായി […]

രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന. ‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, […]

ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി. മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.  

സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നതെന്ന് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തിന് തലവേദനയായി. മുത്തലാഖ് ബില്ലില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് . സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ല. കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും.ഡല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച. കേരളത്തിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കാതിരുന്നതും നാളെ ചര്‍ച്ച ചെയ്യും. കൂടുതല്‍ തുക അനുവദിക്കണമെന്നും ലോക ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരളം 2,500 കോടി ആവശ്യപ്പെട്ടെങ്കിലും 600 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനിടെ കേരളത്തിലെത്തി പ്രളയക്കെടുതിയെകുറിച്ച്‌ പഠിച്ച ലോകബാങ്ക് എ.ഡി.ബി.സംഘം 25,000കോടിയുടെ […]

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ഫോട്ടോയെടുക്കാനും മോദിക്കറിയാം..!

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു പറയുമ്പോള്‍ നല്ലൊരു ഗെറ്റപ്പും തലയെടുപ്പും വേണം. അതില്‍ നരേന്ദ്രമോദി വിജയിച്ചുവെന്നു തന്നെ പറയാം. വേഷപ്പകര്‍ച്ച കൊണ്ടും നടപ്പുകൊണ്ടും ഗെറ്റപ്പുകൊണ്ടും മോദി ഉയര്‍ന്നുതന്നെയാണ് ഇരിക്കുന്നത്. ഫോട്ടോവിന് എങ്ങനെ പോസ് ചെയ്യണമെന്നും മോദി നന്നായി അറിയാം. അത്തരത്തിലാണ് മോദിയുടെ ഫോട്ടോകളെല്ലാം പുറത്തുവന്നത്. ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ചിത്രങ്ങളെടുക്കാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. ഫോട്ടോഗ്രാഫറായി മോദി പ്രത്യക്ഷപ്പെട്ടു. സിക്കിമിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് മോദി ചിത്രങ്ങള്‍ പകര്‍ത്തിയത്.   മനോഹരം!സിക്കിമിലേക്കുള്ള യാത്രയില്‍ […]

പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണെന്നാണ്‌ രാഹുല്‍ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധ സേനകള്‍ക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെ അപമാനിച്ചെന്നും ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണെന്നും രാഹുല്‍ പറഞ്ഞു.