ന്യൂഡല്‍ഹി: ബാങ്കിംഗ് സിസ്റ്റത്തിലേക്ക് പണം തിരികെ എത്തിക്കാനാണ് നോട്ട് നിരോധനമെന്ന കടുപ്പമേറിയ മരുന്ന് പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ അടിവേരുകളെ ചൂഴ്ന്ന അഴിമതിയെ ചികിത്സിക്കാനാണ് ഇത് നല്‍കിയത്. നവംബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാബുവയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ സര്‍ക്കാര്‍ 14 കോടി ജനങ്ങള്‍ക്ക് ലോണ്‍ നല്‍കിയതായും ഗ്യാരണ്ടി ഇല്ലാതെ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമാണ് ഇത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം കോണ്‍ഗ്രസ് ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ നാല് […]
Tag: Narendra Modi
മോദിയേക്കാള്‍ വലിയ അനക്കോണ്ടയുണ്ടോ?: തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനാക്കോണ്ടയോടുപമിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് യനമല രാമകൃഷ്ണനുടു. സി.ബി.ഐ, ആര്‍.ബി.ഐ പോലുള്ള ദേശീയ സ്ഥാപനങ്ങളെ മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ”നരേന്ദ്ര മോദിയേക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ? എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അദ്ദേഹമാണ് യഥാര്‍ത്ഥ അനാക്കോണ്ട” രാമകൃഷ്ണനുടു പറഞ്ഞു. കഴിഞ്ഞ ദിവസം ടി.ഡി.പി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യചര്‍ച്ചയെ വിമര്‍ശിച്ച ബി.ജെ.പിക്കുള്ള മറുപടിയായിട്ടാണ് ആന്ധ്ര ധനമന്ത്രി നരേന്ദ്ര മോദിയെ അനാക്കോണ്ടയുമായി ഉപമിച്ചത്. ‘അഴിമതിയുടെ […]
കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ്മാന്‍ ഭാരതില്‍ കേരളവും ചേരുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരളവും ചേരും. ഇതിനുള്ള ധാരണാ പത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2011ലെ സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ചേരാന്‍ 2019 ഏപ്രില്‍ ഒന്നുവരെ കേരളം സമയം ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. കേരളത്തിലെ 21.5 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവിലുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന (ആര്‍.എസ്.ബി.വൈ) മാര്‍ച്ച് 31 നാണ് അവസാനിക്കുന്നത്. അതിന് ശേഷം […]
രൂപ മൂവായിരം ചെലവായാലെന്താ, മോദിജീക്ക് കാര്യം പിടികിട്ടിയല്ലോ: വി.ടി. ബല്‍റാം
തിരുവനന്തപുരം: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത് വിദേശമാദ്ധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും പൈസ മുടക്കി പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ചൈനീസ് നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിച്ചതിനെ കളിയാക്കി വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബല്‍റാം. രൂപ മൂവായിരം മുടക്കിയാലും സാരമില്ല, […]
ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; മോദിയെ ട്രോളി എം.എം.മണി
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ദിവസം കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയാണ്. ഈ രണ്ട് ചടങ്ങുകളെയും ബന്ധിപ്പിച്ച് കൊണ്ട് ഫേസ്ബുക്ക് പേജില്‍ ട്രോളുകയാണ് വൈദ്യുത മന്ത്രി എം.എം.മണി. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന തലക്കെട്ടില്‍ ഈ രണ്ട് പദ്ധതിക്കും ചെലവായ തുകയും എഴുതി ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ കടലിന്‍റെ മക്കള്‍ക്ക് 20 കോടി ചെലവാക്കി സര്‍ക്കാര്‍ 192 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇനിയും പട്ടിണി മാറാത്ത […]
മോദി ‘ശിവലിംഗത്തിന് മുകളില്‍ കയറിയ തേള്‍’; വിവാദമായി തരൂരിന്‍റെ പ്രസ്താവന
ബംഗളൂരു: ”നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിൽ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു ‘അസാധ്യ’താരതമ്യമാണത്!”- മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മോദിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശമാണിതെന്ന് ശശി തരൂര്‍ എംപി. ബംഗളൂരുവില്‍ ലിറ്ററേച്ചൽ ഫെസ്റ്റിവലിന്‍റെ ഏഴാം പതിപ്പിന്‍റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്‍റെ പരാമർശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂർ എഴുതിയ ‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച. വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളിൽ പലപ്പോഴും […]
സീയൂള്‍ സമാധാന സമ്മാനം നരേന്ദ്ര മോദിയ്ക്ക്
ന്യൂഡല്‍ഹി: 2018ലെ സീയൂള്‍ സമാധാന സമ്മാനം നരേന്ദ്ര മോദിയ്ക്ക്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും ലോക സമാധാനത്തിനും മോദി നല്‍കിവരുന്ന സംഭാവനകള്‍ ലോകശ്രദ്ധ നേടുന്നതിന് തെളിവാണ് സീയൂള്‍ സമാധാന സമ്മാനം. രാജ്യത്ത് ജനാധിപത്യത്തിനും മാനവ വികസനത്തിനും മോദി നല്‍കിയ സംഭാവനകള്‍കൂടി കണക്കിലെടുത്താണ് അവാര്‍ഡെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പടുത്തി. രാജ്യത്തുനിന്നും അഴിമതി തുടച്ചുനീക്കാന്‍ മോദി നടത്തിയ നോട്ടുനിരോധനം പോലുള്ള കാര്യങ്ങള്‍ ലോകശ്രദ്ധ നേടിയതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ അവാര്‍ഡ് ലഭിക്കുന്ന 14ാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര […]
വിദേശത്തുനിന്ന് കള്ളപ്പണം എത്ര കൊണ്ടുവന്നു; പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജയ് ചതുര്‍വേദി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ തീരുമാനമുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് കമ്മീഷന്‍റെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന […]
ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എണ്ണ വില കൂടുന്നത് വിഭവ ദാരിദ്രം ഉള്‍പ്പെടെയുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതിസന്ധി പരിഹരിക്കുവാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോഡി മഹാവിഷ്ണുവിന്‍റെ അവതാരമെന്ന് ബി ജെ പി നേതാവ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാവിഷ്ണുവിന്‍റെ അവതാരമെന്ന് ബി ജെ പി നേതാവ് അവദൂത് വാഗ്. മോഡി മഹാവിഷ്ണുവിന്‍റെ 11-ാം അവതാരമാണെന്നാണ് മഹാരാഷ്ട്രയിലെ ഈ ബിജെപി വക്താവ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാല്‍ വാഗിന്‍റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ടെന്നുമാണ് കോണ്‍ഗ്രസ് വക്താവ് അതുല്‍ […]









