മോ‌ദിയേക്കാള്‍ വലിയ അനക്കോണ്ടയുണ്ടോ?: തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനാക്കോണ്ടയോടുപമിച്ച്‌ തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് യനമല രാമകൃഷ്ണനുടു. സി.ബി.ഐ,​ ആര്‍.ബി.ഐ പോലുള്ള ദേശീയ സ്ഥാപനങ്ങളെ മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

”നരേന്ദ്ര മോദിയേക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ?​ എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അദ്ദേഹമാണ് യഥാര്‍ത്ഥ അനാക്കോണ്ട”​ രാമകൃഷ്ണനുടു പറഞ്ഞു. കഴിഞ്ഞ ദിവസം ടി.ഡി.പി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യചര്‍ച്ചയെ വിമര്‍ശിച്ച ബി.ജെ.പിക്കുള്ള മറുപടിയായിട്ടാണ് ആന്ധ്ര ധനമന്ത്രി നരേന്ദ്ര മോദിയെ അനാക്കോണ്ടയുമായി ഉപമിച്ചത്.

‘അഴിമതിയുടെ രാജാവ്’ എന്ന് വിശേഷിപ്പിച്ചാണ് ചന്ദ്രബാബു നായിഡുവിനെതിരെ പ്രതികരിച്ചത് അദ്ദേഹം ഏതറ്റം വരെയും തരംതാഴും എന്നും ബി.ജെ.പി സംസ്ഥാന ഘടകം പറഞ്ഞു. 2017ല്‍ എന്‍.ഡി.എ യോഗത്തില്‍ ‘മോദി വീണ്ടും പ്രധാന മന്ത്രിയാകണമെന്ന് ‘ പ്രമേയം പാസാക്കിയ ആളാണ് ഇപ്പോ‌ള്‍ മോദിയെ പ്രതിയാക്കുന്നതെന്നും ആന്ധ്ര ബി.ജെ.പി പ്രസിഡന്റ് കണ്ണ ലക്ഷ്മിനാരായണ പറഞ്ഞു.

prp

Related posts

Leave a Reply

*