മോ‌ദിയേക്കാള്‍ വലിയ അനക്കോണ്ടയുണ്ടോ?: തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനാക്കോണ്ടയോടുപമിച്ച്‌ തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് യനമല രാമകൃഷ്ണനുടു. സി.ബി.ഐ,​ ആര്‍.ബി.ഐ പോലുള്ള ദേശീയ സ്ഥാപനങ്ങളെ മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ”നരേന്ദ്ര മോദിയേക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ?​ എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അദ്ദേഹമാണ് യഥാര്‍ത്ഥ അനാക്കോണ്ട”​ രാമകൃഷ്ണനുടു പറഞ്ഞു. കഴിഞ്ഞ ദിവസം ടി.ഡി.പി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യചര്‍ച്ചയെ വിമര്‍ശിച്ച ബി.ജെ.പിക്കുള്ള മറുപടിയായിട്ടാണ് ആന്ധ്ര ധനമന്ത്രി നരേന്ദ്ര മോദിയെ അനാക്കോണ്ടയുമായി ഉപമിച്ചത്. ‘അഴിമതിയുടെ […]