ശബരിമല: നട അടയ്ക്കാനുള്ള നീക്കം വെളിപ്പെടുത്തി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നട അടയ്ക്കാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ഫോണില്‍ വിളിച്ചിരുന്നു.
സ്ത്രീകള്‍ സന്നിധാനത്ത് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് കണ്ഠരര് രാജീവര് ചോദിച്ചു. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. സാറിന്‍റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി.
യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്‍റെ ശബ്ദരേഖ പുറത്തു വന്നു. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണ്ണാവസരം ആണ്. നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നും ശബ്ദരേഖയില്‍ പറയുന്നു. തന്ത്രിയും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു.

