വ്യാജ റിപ്പോര്‍ട്ട് വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാന്‍: പി. എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി. എസ്. ശ്രീധരന്‍ പിള്ള . കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ വ്യാജ സത്യവാങ്മൂലമെന്ന് അദ്ദേഹം  പത്രകുറിപ്പില്‍ ആരോപിച്ചു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. വെര്‍ച്ചല്‍ […]

ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍പിള്ള. ഭരണസ്വാധീനം ഉണ്ടെന്നുള്ളതിന്‍റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസൂത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നതെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതിനിടെ ശബരിമല വിഷയം ഉന്നയിച്ച്‌ […]

കോടതിയലക്ഷ്യ പരാമര്‍ശം; ശ്രീധരൻ പിള്ളക്കെതിരെ ഹര്‍ജി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെ കോടതിയലക്ഷ്യ പരാമർശത്തിനെതിരെ ഹർജി.  തിരുവനന്തപുരം ജില്ലാക്കോടതിയിലെ അഭിഭാഷകയും ഗവണ്‍മെന്‍റ് പ്ലീഡറുമായ ഡോ.ഗീനാകുമാരിയാണ് അറ്റോര്‍ണി ജനറലിന് ഹർജി നൽകിയത്. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന സുപ്രധാന വിധി സുപ്രീം കോടതി നടത്തിയത് തെളിവുകൾ ഒന്നും ശേഖരിക്കാതെയാണ്. അവിശ്വാസികളായ നാല് ജഡ്ജിമാരുടെ ഈ വിധി അതിരുകടന്നതാണെന്നും വിശ്വാസത്തെ സംബന്ധിച്ച് അംഗീകരിക്കാൻ ക‍ഴിയാത്തതാണെന്നുമുള്ള ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെയാണ് ഡോ.ഗീനാകുമാരി ഹർജി നൽകിയത്. ബി ജെ പി അദ്ധ്യക്ഷൻ മാത്രമല്ല […]

പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ബിജെപിയ്ക്ക് എതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട: ശ്രീധരന്‍ പിള്ള

പത്തനംതിട്ട: താന്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ശ്രീധരന്‍ പിള്ള. സമൂഹമാധ്യമങ്ങളില്‍ ഇന്നലെ തന്നെ വന്ന പ്രസംഗമാണിത്. ആ പ്രസംഗം പുതിയ കാര്യമെന്ന നിലയിലാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇത് നാണക്കേടാണ്. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് പുറത്ത് വിട്ട് വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നില്‍ മറ്റെന്തോ ഉണ്ട്. മാധ്യമങ്ങള്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ദുരുദ്ദേശപരമായ ആരോപങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രസംഗം പ്രവര്‍ത്തകരെ […]

നട അടയ്ക്കാനുള്ള നീക്കം, കണ്ഠരര് രാജീവരെ വിളിച്ചത് ബിജെപി: പിഎസ് ശ്രീധരന്‍പിള്ള

ശബരിമല: നട അടയ്ക്കാനുള്ള നീക്കം വെളിപ്പെടുത്തി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നട അടയ്ക്കാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ഫോണില്‍ വിളിച്ചിരുന്നു. സ്ത്രീകള്‍ സന്നിധാനത്ത് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് കണ്ഠരര് രാജീവര് ചോദിച്ചു. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. സാറിന്‍റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്‍റെ ശബ്ദരേഖ പുറത്തു വന്നു. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണ്ണാവസരം […]