നരേന്ദ്രമോദിക്ക്​ നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നേരെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രതിഷേധം. കാവേരി നദീജല പ്രക്ഷോഭത്തില്‍ പ​ങ്കെടുക്കുന്നവരാണ്​ പ്രധാനമന്ത്രിക്ക്​ നേരെ കരിങ്കൊടിയുമായി വിമാനത്താവളത്തിനു സമീപമുള്ള റോഡുകളില്‍ അണിനിരന്നത്​.

ചെന്നൈ വിമാനത്താവള റോഡിലും അണ്ണാ ശാലെ അപ്രോച്ച്‌​ റോഡുകളിലും കരിങ്കൊടികളും കറുത്ത ബലൂണുകളുമായി പ്രതിഷേധക്കാര്‍ എത്തി. തുടര്‍ന്ന്​ പൊലീസെത്തി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 200 ഒാളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.

കവേരി നദീജല വിനി​യോഗ ബോര്‍ഡ്​ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ഡി.എം.കെ, തമിഴക വാഴ്​വൊരുമെയ്​ കാച്ചി, കര്‍ഷക സംഘടനകള്‍ എന്നിവരാണ്​ പ്രതിഷേധവുമായി രംഗത്തുള്ളത്​. ഡിഫന്‍സ്​ മാനിഫാക്​ച്ച്‌വറിങ്​ പ്രദര്‍ശനമായ ഡിഫ്​എക്​സ്​പോ ഉദ്​ഘാടനം ചെയ്യാനാണ്​ മോദി ചെന്നൈയിലെത്തിയത്​. ചെന്നൈയില്‍ നിന്നും അല്‍പം മാറി തിരുവിടന്തായ്​ എന്ന സ്ഥലത്താണ്​ പരിപാടി നടക്കുന്നത്​.

പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന്​ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്​ടര്‍ മാര്‍ഗമാണ്​ മോദി തിരുവിടന്തായില്‍ എത്തിയത്​. ​മദ്രാസ്​ ​െഎ.​െഎ.ടി കാമ്ബസ്​ ​ഗ്രൗണ്ടിലാണ്​ മോദി ഹെലികോപ്​ടറിറങ്ങിയത്​. അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും.

prp

Related posts

Leave a Reply

*