പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയം; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ത്രിപുരയിലും തമിഴ്നാട്ടിമുണ്ടായ സംഭവങ്ങളില്‍ മോഡി അതൃപ്തി പ്രകടിപ്പിച്ചു.

ത്രിപുരയില്‍ ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് പരക്കെയുണ്ടായ ആക്രമണങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഈ അക്രമത്തെ ന്യായീകരിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ തഥാഗത റായിയില്‍നിന്നുമുണ്ടായത്. പിന്നാലെ തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കറുടെ പ്രതിമയും ബിജെപിക്കാര്‍ തകര്‍ത്തു.

പെരിയോറിന്‍റെ പ്രതിമയും തകര്‍ക്കണമെന്ന തമിഴ്നാട് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനുശേഷമാണ് പ്രതിമ തകര്‍ത്തത്.രാജ പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പു പറഞ്ഞെങ്കിലും തമിഴ്നാട്ടിലും പ്രതിഷേധം വ്യാപകമായി. തുടര്‍ന്നാണ് സംഭവങ്ങളെ അപലപിക്കാന്‍ മോഡി തയ്യാറായത്.

prp

Related posts

Leave a Reply

*