ത്രിപുരയില്‍ കൂട്ട മതപരിവര്‍ത്തനം; 96 ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിച്ചു

ത്രിപുര: ത്രിപുരയില്‍ കൂട്ട മത പരിവര്‍ത്തനം. 96 ക്രിസ്തുമത വിശ്വാസികള്‍ ഹിന്ദുമതം സ്വീകരിച്ചു. 23 കുടുംബത്തില്‍പ്പെടുന്ന 96 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്.  ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നും ത്രിപുരയില്‍ തോട്ടം തൊഴിലിനെത്തിയവരാണ് മതപരിവര്‍ത്തനം നടത്തിയത്. ഞായറാഴ്ചയാണ് സംഭവം. ഹിന്ദു ജാഗ്‌രാന്‍ മഞ്ചിന്‍റെ നേതൃത്വത്തിലാണ് മതംമാറ്റ നടപടി.നിര്‍ബന്ധിത പരിവര്‍ത്തനമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.  മതം മാറിയവര്‍ മുന്‍പ് ഹിന്ദുമത വിശ്വാസികളായിരുന്നു. ഒറാവോ, മുണ്ട തുടങ്ങിയ ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് നേരത്തേ ക്രിസ്തുമതം സ്വീകരിച്ചത്. വിദ്യാഭ്യാസപരവും സാമ്പത്തിക പരവുമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്താണ് […]

വീണ്ടും വ്യത്യസ്ത പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി

ത്രിപുര: വീണ്ടും വ്യത്യസ്ത പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്‍റെ പ്രസ്താവന. തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ താറാവുകള്‍ വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു. കൂടാതെ ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]

ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കി: ബിപ്ലവ്കുമാര്‍

അഗര്‍ത്തല: ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്ന് ബിപ്ലവ്കുമാര്‍. ത്രിപുര മുഖ്യമന്ത്രിയായതിനുശേഷം വിവാദങ്ങളുടെ അക്കൗണ്ട് തുറന്നു ദിവസവും നിക്ഷേപം നടത്തുന്ന ബിപ്ലവ്കുമാര്‍ ദേബിന്‍റെ പുതിയ പ്രസ്താവനയാണിത്. ടാഗോറിന്‍റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര […]

സംഘപരിവാര്‍ ഭീകരത തുടരുന്നു; ത്രിപുരയില്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

ത്രിപുര: ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു. സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. ആദിവാസി മേഖലയായ അമര്‍പുരിലാണ് സംഭവം. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു. ശരീരമാസകലം ഗുരുതര പരിക്കേറ്റ അജീന്ദര്‍ കടുത്ത മര്‍ദ്ദനത്തിനും വിധേയനായി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. മേഖലയിലെ സിപിഐ എമ്മിന്‍റെ സജീവ […]

ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടതല്ല, സ്ഥാപിച്ചവര്‍ എടുത്തുമാറ്റിയാതാണെന്ന് ബി.ജെ.പി

അഗര്‍ത്തല: ത്രിപുരയില്‍  സ്ഥാപിച്ച ലെനിന്‍റെ പ്രതിമ ആരും തകര്‍ത്തതല്ലെന്നും അത് സ്ഥാപിച്ചവര്‍ എടുത്ത് മാറ്റിയതാണെന്നും ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമകള്‍ തകര്‍ത്തെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കുറച്ച്‌ ആളുകള്‍ സ്വകാര്യ സ്ഥലത്ത് പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുക? ഒരു പ്രതിമ പോലും ത്രിപുരയില്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പുറത്തുവരുന്ന അത്തരം വാര്‍ത്തകള്‍ തെറ്റാണ്.’ രാം മാധവ് പറഞ്ഞു. കൂടാതെ ബിജെപിയെയും ആര്‍എസ്‌എസിനെയും ആക്രമിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് […]

പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയം; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ത്രിപുരയിലും തമിഴ്നാട്ടിമുണ്ടായ സംഭവങ്ങളില്‍ മോഡി അതൃപ്തി പ്രകടിപ്പിച്ചു. ത്രിപുരയില്‍ ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് പരക്കെയുണ്ടായ ആക്രമണങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഈ അക്രമത്തെ ന്യായീകരിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ തഥാഗത റായിയില്‍നിന്നുമുണ്ടായത്. പിന്നാലെ തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കറുടെ പ്രതിമയും ബിജെപിക്കാര്‍ തകര്‍ത്തു. പെരിയോറിന്‍റെ പ്രതിമയും തകര്‍ക്കണമെന്ന […]

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ത്രിപുര: അഗര്‍ത്തലയില്‍  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിന്‍രാത് എന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇന്‍റിജീനിയസ് പീപ്പിള്‍സ് ഫ്രണ്ടും, ഗണ മുക്തി പരിഷതും തമ്മിലുള്ള  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ശാന്തനുവിനെ തട്ടിക്കൊണ്ടു പോയത്.പിന്നീട് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ അഗര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു കുറച്ചു ദിവസങ്ങളായി ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് […]